Asianet News MalayalamAsianet News Malayalam

ഒറ്റനോട്ടത്തില്‍ ബട്ടര്‍ ചിക്കന്‍ ആണെന്ന് തോന്നാം; എന്നാല്‍ സംഭവം ഇതാണ്...

 'സൈഡ്സെർഫ് കേക്ക് സ്റ്റുഡിയോ' എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് നതാല പുത്തന്‍ പരീക്ഷണ വീഡിയോ പങ്കുവച്ചത്. 

Viral Video Of Butter Chicken Cake
Author
Thiruvananthapuram, First Published May 12, 2021, 3:33 PM IST

കൊറോണ കാലത്ത് പലരുടെയും ജീവിതത്തിലെ പുതിയ അനുഭവമാണ് പാചക പരീക്ഷണം. ഇത്തരത്തില്‍ വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണങ്ങളുമായി സോഷ്യല്‍ മീഡിയ ഇപ്പോള്‍ നിറഞ്ഞൊഴുകുകയാണ്. 

തന്റെ മുഖം അതേപടി പകർത്തിവച്ച കേക്കുമായെത്തിയ നതാലി സൈഡ്സെർഫ് എന്ന ബേക്കറെ ഓര്‍മ്മയില്ലേ? പുത്തനൊരു കേക്ക് പരീക്ഷണവുമായി നതാലി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'സൈഡ്സെർഫ് കേക്ക് സ്റ്റുഡിയോ' എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് നതാല പുത്തന്‍ പരീക്ഷണ വീഡിയോ പങ്കുവച്ചത്. 

ഒറ്റനോട്ടത്തില്‍ ബട്ടര്‍ ചിക്കന്‍ ആണെന്ന് തോന്നാം, പക്ഷേ സംഭവം ഒരു കേക്കാണ്. രണ്ട് ലെയറുള്ള കേക്കിന് മുകളില്‍ ബട്ടര്‍ ക്രീം ഉപയോഗിച്ചാണ് ബേക്കര്‍ തന്‍റെ പരീക്ഷണം ആരംഭിക്കുന്നത്. ചോക്ലേറ്റ് ഉപയോഗിച്ചാണ് പാത്രത്തിന്‍റെ രൂപം ചെയ്തിരിക്കുന്നത്. സ്ട്രോബെറി സോസിന്‍റെ സഹായത്തോടെയാണ് ബട്ടര്‍ ചിക്കന്‍റെ ലുക്ക് തയ്യാറാക്കിയത്.

 

ശേഷം ഈ ബട്ടര്‍ ചിക്കന്‍ കേക്ക് നതാലി മുറിക്കുന്നതും വീഡിയോയില്‍ കാണാം. കേക്ക് തയ്യാറാക്കുന്ന വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 

 

Also Read: ഇരട്ടകളെ പോലെ തോന്നാം, മുറിക്കുന്നത് കണ്ടാല്‍ സംഗതി എന്താണെന്ന് മനസ്സിലാകും; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios