ഒറ്റക്കാഴ്ച്ചയിൽ ഇരട്ടകളാണെന്നോ മെഴുകുപ്രതിമയാണെന്നോ തോന്നാം. എന്നാല്‍ മുറിച്ചു നോക്കുമ്പോഴാണ് സം​ഗതി കേക്ക് ആണെന്നു മനസ്സിലാവുക. വ്യത്യസ്തമായ ഒരു സെല്‍ഫി കേക്കിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ടെക്സാസ് സ്വദേശിയായ നതാലി സൈഡ്സെർഫ് എന്ന ബേക്കറാണ്  ഈ കിടിലന്‍ കേക്കിനു പിന്നിൽ. തന്റെ മുഖം അതേപടി പകർത്തിവച്ച കേക്കാണ് നതാലി ഡിസൈൻ ചെയ്തിരിക്കുന്നത്. കണ്ണും മൂക്കും ചുണ്ടും തലമുടിയുമെല്ലാം നതാലിയെ പോലെ തന്നെ ഉണ്ട്. 

തന്റെ സെൽഫി കേക്കിന്റെ വീഡിയോ നതാലി തന്നെ തന്‍റെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വന്തം മുഖമുള്ള കേക്ക് മുറിക്കുന്ന നതാലിയെയാണ് വീഡിയോയില്‍ കാണുന്നത്. 

 

ഈ സെൽഫി കേക്ക് എങ്ങനെയാണ് തയ്യാറാക്കിയത് എന്നും നതാലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ബട്ടർ ക്രീം, ചോക്ലേറ്റ് തുടങ്ങിയവ കൊണ്ടാണ് നതാലി സെൽഫി കേക്ക് തയ്യാറാക്കിയിരിക്കുന്നത്. നതാലിയുടെ സെൽഫി കേക്ക് വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. 

കേക്ക് തയ്യാറാക്കുന്ന വിധം കാണാം...

 

Also Read: ഇത് നിങ്ങള്‍ വിചാരിക്കുന്ന ഭക്ഷണമല്ല; വൈറലായി വീഡിയോ