കൊൽക്കത്തയിലെ ഒരു ഫാക്ടറിയിലെ നൂഡിൽസ് തയ്യാറാക്കുന്ന പ്രക്രിയ ആണ് അളുകളെ ഞെട്ടിച്ചത്. ഒറ്റ നോട്ടത്തില്‍ തന്നെ, തീര്‍ത്തും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു അന്തരീക്ഷമാണ് വീഡിയോയില്‍ കാണുന്നത്. 

നൂഡില്‍സ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. രുചി കൊണ്ട് മാത്രമല്ല, ഇത് തയ്യാറാക്കുന്നതിനുള്ള എളുപ്പമാണ് മിക്കവരെയും ഇത് വീണ്ടും വാങ്ങിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മള്‍ കൊതിയോ കഴിക്കുന്ന നൂഡില്‍സ് ഫാക്ടറികളില്‍ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടിട്ടുണ്ടോ? ഇവിടെയിതാ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊൽക്കത്തയിലെ ഒരു ഫാക്ടറിയിലെ നൂഡിൽസ് തയ്യാറാക്കുന്ന പ്രക്രിയ ആണ് അളുകളെ ഞെട്ടിച്ചത്. ഒറ്റ നോട്ടത്തില്‍ തന്നെ, തീര്‍ത്തും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു അന്തരീക്ഷമാണ് വീഡിയോയില്‍ കാണുന്നത്. 

നൂഡില്‍സിനുള്ള മാവ് തയ്യാറാക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തറയിൽ വെച്ച് മാവും വെള്ളവും കുഴക്കുന്നു. ശേഷം നേർത്ത ഷീറ്റ് തയ്യാറാക്കാനായി ഈ കുഴച്ച മാവിനെ ഒരു യന്ത്രത്തിലൂടെ കടത്തിവിടുന്നു. അത് പിന്നീട് ഒരു കട്ടർ ഉപയോഗിച്ച് നൂഡിൽ ആകൃതിയിൽ മുറിക്കുന്നു. ഈ നൂഡിൽസ് ഒരു വടി പോലെയുള്ള ഘടനയിൽ തൂക്കിയിട്ട് അവ പൂർണമായും പാകമാകുന്നതുവരെ ആവിയിൽ വേവിക്കുന്നു. അവ നന്നായി പാകം ചെയ്തുകഴിഞ്ഞാൽ, വടിയിൽ തൂങ്ങിക്കിടക്കുന്ന നൂഡിൽസ് ചാക്കുകളുടെ സഹായത്തോടെ താഴെയെടുക്കും. നൂഡിൽസിന്റെ ഒരു പ്രധാന ബാച്ച് പിന്നീട് തറയിൽ കൊണ്ടു ഇടുകയാണ്. ഒടുവിൽ, വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അവ പോളിത്തീൻ ബാഗുകളിൽ പായ്ക്ക് ചെയ്യുന്നു. 

ഇത് ഏത് കമ്പിനിയുടെ നൂഡില്‍സ് ആണെന്ന് വ്യക്തമല്ല. എല്ലാ കമ്പിനികളും ഇവ തയ്യാറാക്കുന്നത് ഇങ്ങനെയാകണമെന്നില്ല. എന്തായാലും മൂന്ന് മില്യണിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകൾ ആയിരക്കണക്കിന് ഭക്ഷണപ്രേമികൾ കമന്‍റ് സെക്ഷനിൽ പ്രകടിപ്പിച്ചു. 

'ഇത് നിർമ്മിക്കാൻ അവർക്ക് എന്ത് അനുമതിയുണ്ട്, ഇത് നിയമപരമാണോ?' - എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ഇനി ഒരിക്കലും നൂഡില്‍സ് കഴിക്കില്ലെന്നും ചിലര്‍ കമന്‍റ് ചെയ്തു. 

View post on Instagram

Also read: സ്ത്രീകള്‍ പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

youtubevideo