70 ലക്ഷത്തിലധികം പേരാണ് മൂന്ന് ദിവസത്തിനകം തന്നെ മേഘയുടെ വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് പരീക്ഷിച്ചുനോക്കിയതായും കമന്‍റിലൂടെ പറയുന്നുണ്ട്. ചിലരുടെയെല്ലാം ശ്രമം പരാജയപ്പെട്ടപ്പോള്‍ മറ്റ് ചിലരുടേത് വിജയം കണ്ടിരിക്കുന്നു. 

പാചകം പലര്‍ക്കും വളരെ താല്‍പര്യമുള്ള മേഖലയായിരിക്കും. എങ്കിലും ദിവസവും പാചകം ചെയ്യുകയെന്നത് അത്ര രസകരമായിരിക്കില്ല. പ്രത്യേകിച്ച് ജോലി ചെയ്യുന്നവരെ സംബന്ധിച്ച്. സമയം അഡ്ജസ്റ്റ് ചെയ്ത് വേണം ജോലിക്കാര്‍ക്ക് പാചകവും ചെയ്യാൻ. ഇങ്ങനെയുള്ളപ്പോള്‍ പാചകം എളുപ്പത്തിലാക്കാനേ ആരുമാഗ്രഹിക്കൂ. 

പാചകം എളുപ്പത്തിലാകണമെങ്കില്‍ കൃത്യമായ പ്ലാനിംഗും, അതുപോലെ വേഗതയും എല്ലാം കൂടിയേ തീരു. മാത്രമല്ല, ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കുന്നത് പാചകം എളുപ്പത്തിലാക്കുകയും ചെയ്യും. ഇങ്ങനെ ചപ്പാത്തി തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ മാവ് പരത്തിയെടുക്കാനൊരു സൂത്രം കാണിക്കുകയാണ് ഒരു ഫുഡ് വീഡിയോ. 

മേഘ സിംഗ് എന്ന കണ്ടന്‍റ് ക്രിയേറ്ററാണ് തന്‍റെ വീഡിയോയിലൂടെ ഈ പൊടിക്കൈ കാണിച്ചിരിക്കുന്നത്. ഇത് എത്രമാത്രം നമുക്ക് പ്രായോഗികമായി ചെയ്യാൻ സാധിക്കുമെന്ന് പറയാൻ വയ്യ. എങ്കിലും ശ്രമിച്ചാല്‍ ഇത് ചെയ്യാൻ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

70 ലക്ഷത്തിലധികം പേരാണ് മൂന്ന് ദിവസത്തിനകം തന്നെ മേഘയുടെ വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് പരീക്ഷിച്ചുനോക്കിയതായും കമന്‍റിലൂടെ പറയുന്നുണ്ട്. ചിലരുടെയെല്ലാം ശ്രമം പരാജയപ്പെട്ടപ്പോള്‍ മറ്റ് ചിലരുടേത് വിജയം കണ്ടിരിക്കുന്നു. 

ചപ്പാത്തി മാവ് കുഴച്ച് ഉരുളകളാക്കിയ ശേഷം, പരത്താനായി ഓരോന്നും ചെറുതായി ഒന്നമര്‍ത്തി ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓരോന്നും വയ്ക്കുമ്പോള്‍ ഇതിലെല്ലാം മതിയായ അളവില്‍ പൊടി ചേര്‍ക്കണം. ഇതാണ് സംഗതിയുടെ 'ടെക്നിക്ക്'. ധാരാളം പൊടി ചേര്‍ക്കുന്നതോടെ ഒന്ന് മറ്റൊന്നിന് മേല്‍ ഒട്ടാതിരിക്കുന്നു. 

ഇനിയിത് ഒന്നിച്ച് റോളിംഗ് പിൻ വച്ച് പതിയെ പരത്തിയെടുക്കാം. പൊടി ആദ്യമേ തന്നെ ഓരോന്നിലും നല്ലതുപോലെ ഇടണം. ശേഷം പരത്തുന്നതിന്‍റെ ഇടയ്ക്ക് ആവശ്യമായി വന്നാല്‍ വീണ്ടും പൊടി ഇടണം. ഇല്ലെങ്കില്‍ പരസ്പരം ഒട്ടിപ്പോകും. കൂടുതല്‍ വ്യക്തമായി മനസിലാക്കുന്നതിനായി മേഘ പങ്കുവച്ച വീഡിയോ തന്നെ കണ്ടുനോക്കൂ...

View post on Instagram

Also Read:- ബാത്ത്റൂമിലെ കണ്ണാടികള്‍ എടുത്തുമാറ്റി സ്കൂള്‍ അധികൃതര്‍; കാരണം ബഹുരസകരം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo