വിഷു സദ്യയിൽ വിളമ്പാൻ രുചികരമായ പഴം പുളിശ്ശേരി തയ്യാറാക്കാം. പ്രഭ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇത്തവണ വിഷുവിന് വിഷു സദ്യയ്ക്കൊപ്പം വിളമ്പാൻ രുചികരമായ പുളിശേരി തയ്യാറാക്കിയാലോ?. പുളിശ്ശേരികൾ പലതുണ്ടെങ്കിലും നേന്ത്രപ്പഴം കൊണ്ടുള്ള പുളിശ്ശേരി വളരെ രുചികരവും ആരോ​ഗ്യകരവുമാണ്. വളരെ എളുപ്പം തയ്യാറാക്കാം പഴം പുളിശ്ശേരി... 

വേണ്ട ചേരുവകൾ...

നേന്ത്രപഴം - 1 എണ്ണം 
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 
മുളക് പൊടി - 1/2 ടീസ്പൂൺ
തേങ്ങ - 1/4 കപ്പ്‌
പച്ചമുളക് - 2 എണ്ണം
ജീരകം - 1/8 ടീസ്പൂൺ 
തൈര് - 1/4 കപ്പ്‌
വെളിച്ചെണ്ണ - 1 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ചുവന്ന മുളക് - 2 എണ്ണം
ഉലുവപ്പൊടി - ഒരു പിഞ്ച് 
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

നേന്ത്രപ്പഴം നാലായി മുറിച്ച് ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. മിക്സിയിൽ തേങ്ങയും പച്ചമുളകും ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. പഴം എന്തു വരുമ്പോൾ അതിലേക്ക് ഈ കൂട്ട് ചേർത്ത് ഇളക്കുക.തൈര് കൂടി ചേർത്ത് ഇളക്കുക.ഇതിലേക്ക് കടുകും മുളകും കറിവേപ്പിലയും ഉലുവ പൊടിയും ചേർത്ത് വറുത്തിടുക. പുളിശേരി റെഡി.

അരമണിക്കൂറിൽ ഒരു സദ്യ | sadya in 30 minutes | kerala traditional sadya in 30 minutes