ഈ വിഷുവിന് സ്പെഷ്യൽ വിഷുക്കട്ട തയ്യാറാക്കിയാലോ? സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്... 

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

Add Asianetnews as a Preferred SourcegooglePreferred

ഈ വിഷുവിന് സ്പെഷ്യൽ വിഷുക്കട്ട തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

1. പച്ചരി - ഒരു കപ്പ് 
2. തേങ്ങാപ്പാൽ 
ഒന്നാംപാൽ - ഒരു കപ്പ് 
രണ്ടാം പാൽ - മൂന്നു കപ്പ് 
3. ജീരകം - ഒരു ചെറിയ സ്പൂൺ 
4. ഉപ്പ് - പാകത്തിന് 
5. ശർക്കര - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ചുവടു കട്ടിയുള്ള പാത്രത്തിൽ പച്ചരി, രണ്ടാം പാൽ എന്നിവ ചേർത്ത് വേവിക്കുക. അതിലേയ്ക്ക് ഒന്നാം പാൽ, ജീരകം, ഉപ്പ് എന്നിവ ചേർത്ത് കുറുക്കിയെടുക്കുക. അതിനു ശേഷം വെളിച്ചെണ്ണ / നെയ്യ് പുരട്ടിയ ഇലയിലോ, പാത്രത്തിലോ കട്ടിയിൽ ചൂടോടെ നിരത്തുക. ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ശർക്കരപ്പാനിയോടൊപ്പം ഉപയോഗിക്കാം. 

ശർക്കരപ്പാനി തയ്യാറാക്കുന്ന വിധം- ശർക്കരപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിയ്ക്കുക (പാനി അധികം മുറുകാൻ പാടില്ല ). അതിലേക്ക് നെയ്യ്, ഏലയ്ക്കപ്പൊടി എന്നിവ ചേർത്ത് വാങ്ങുക.

Also read: വിഷുവിന് തയ്യാറാക്കാം സ്പെഷ്യൽ സോയാചങ്സ് അരിവറുത്ത് പായസ൦; റെസിപ്പി

youtubevideo