Asianet News MalayalamAsianet News Malayalam

Vishu 2024 : വിഷു സ്പെഷ്യൽ പായസവും ബോളിയും ; ഈസി റെസിപ്പി

ഈ വിഷു ആഘോഷമാക്കാം. വിഷുവിന് തയ്യാറാക്കാം സ്പെഷ്യൽ പായസവും ബോളിയും. ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്...

vishu special boli and payasam recipe
Author
First Published Apr 4, 2024, 3:43 PM IST | Last Updated Apr 11, 2024, 4:04 PM IST

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

 

vishu special boli and payasam recipe

 

വിഷുവിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഈ വിഷുവിന് സദ്യയ്ക്കൊപ്പം കഴിക്കാൻ രുചികരമായ പായസവും ബോളിയും തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

കടല പരിപ്പ്                                                     -    അര കിലോ
ശർക്കര                                                             -    അര കിലോ (മധുരത്തിന് ആവശ്യത്തിന്)
ഏലക്ക                                                              -    3 സ്പൂൺ
നെയ്യ്                                                                   -   150 ഗ്രാം
മൈദ                                                                 -  ഒരു കിലോ
സൺഫ്ലവർ ഓയിൽ / നെയ്യ്                         -  കുഴയ്ക്കാൻ ആവശ്യത്തിന്
ഉപ്പ്                                                                       -  ഒരു നുള്ള്
മഞ്ഞ ഫുഡ് കളർ അല്ലെങ്കിൽ

മഞ്ഞൾപൊടി                                                   -   ഒരു സ്പൂൺ (നിറം കിട്ടുന്നതിന്)
വെള്ളം                                                               -    കുഴയ്ക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

മൈദ ഒരു വലിയ പാത്രത്തിലേക്ക് എടുത്ത ശേഷം ഉപ്പും, കളർ അല്ലെങ്കിൽ മഞ്ഞൾപൊടി, കുറച്ചു എണ്ണ , ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചു ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടെ മൃദുവായി കുഴച്ചു എടുക്കുക. അതിനു ശേഷം മാവിന് മുകളിൽ എണ്ണ ഒഴിച്ച് ഒരു മണിക്കൂർ അടച്ചു വയ്ക്കുക. കടലപ്പരിപ്പ് നന്നായി കഴുകി കുക്കറിൽ ഒരു മൂന്ന് വിസിൽ വച്ച് വേവിച്ചു എടുക്കുക. അതിനു ശേഷം വെള്ളം നന്നായി ഒരു അരിപ്പ ഉപയോഗിച്ച് കളഞ്ഞതിനു ശേഷം  മിക്സിയുടെ ജാറിലേക്കു കടലപരിപ്പ്, ഏലക്കയും ചേർത്ത് വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക. ഒരു വലിയ ചീന ചട്ടി വച്ച് ചൂടാകുമ്പോൾ പൊടിച്ച കടലപ്പരിപ്പ്, ഏലക്ക, ചേർത്ത് അതിലേക്കു ശർക്കര കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര നന്നായി കടകപരിപ്പിൽ യോജിച്ചു കഴിയുമ്പോൾ അതിലേക്കു നനവ് കിട്ടുന്നതിന് നെയ്യ് ചേർത്ത് കൊടുക്കാം. ചെറിയ ഉരുളകൾ ആകാവുന്ന പാകം ആകുന്നവരെ ഇളക്കി യോജിപ്പിച്ചു തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കുക. കുഴച്ചു വച്ചിട്ടുള്ള മൈദാ മാവിൽ നിന്നും ചെറിയ ഒരു ഉരുള എടുത്തു പരത്തി അതിന്റെ ഉള്ളിൽ കടലപ്പരിപ്പ് കൂട്ട് ഒരു ഉരുള ആക്കി വച്ച് മാവ് കൊണ്ട് മൂടി വീണ്ടും പരത്തി കടല പരിപ്പ് ഉള്ളിൽ വരുന്ന പോലെ പരതി മൃദുലമായ ചപ്പാത്തി പോലെ ആക്കി ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക് വച്ച് നെയ്യും തടവി കൊടുത്തു രണ്ടു വശവും വേവിച്ചു എടുക്കാവുന്നതാണ്.

Read more വിഷുവിന് തയ്യാറാക്കാം ഈ സ്പെഷ്യൽ വിഷുക്കട്ട; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios