userpic
user icon
0 Min read

Vishu 2025: വിഷുവിന് സ്വാദിഷ്ടമായ രുചിയിൽ ചെറുപയർ പരിപ്പ് പായസം തയ്യാറാക്കാം; റെസിപ്പി

Vishu special parippu payasam recipe
vishu 2025

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Vishu special parippu payasam recipe

 

നാളെ വിഷുവിന് രുചിയൂറും ചെറുപയർ പരിപ്പ് പായസം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ 

ചെറുപയർ പരിപ്പ് - 2 കപ്പ്
തേങ്ങാ പാൽ - 2 കപ്പ്‌ 
ശർക്കര - 3 കപ്പ്
ഏലയ്ക്കാ പൊടി - 1 സ്പൂൺ
നെയ്യ് - 1/4 ലിറ്റർ
അണ്ടിപ്പരിപ്പ് - 4 സ്പൂൺ 
ഉണക്കമുന്തിരി - 4 സ്പൂൺ
തേങ്ങാക്കൊത്ത് - 4 സ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുപയർ നല്ലതുപോലെ നെയ്യില്‍ മൂപ്പിച്ച് എടുത്തതിനുശേഷം അതിലേയ്ക്ക്  ആവശ്യത്തിന് ശർക്കരപ്പാനി ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.  ഇനി അതിലേക്ക് തന്നെ ആവശ്യത്തിന് തേങ്ങാപ്പാലിന്റെ രണ്ടാം പാല് ചേർത്ത് നന്നായിട്ട് കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാല് കുടി ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിനു നെയ്യും ചേർത്ത് കൊടുത്ത് ഏലയ്ക്കാപ്പൊടിയും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. ഇനി അതിലേക്ക് വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും ചേർത്ത്  കൊടുക്കാവുന്നതാണ്.

Also read: വിഷുവിന് എളുപ്പത്തില്‍ ഒരു സേമിയ പായസം തയ്യാറാക്കാം; റെസിപ്പി

Download App

Latest Videos