Asianet News MalayalamAsianet News Malayalam

വിറ്റാമിന്‍ കെയുടെ കുറവിനെ പരിഹരിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ.

vitamin k rich foods to add to your diet
Author
First Published Apr 27, 2024, 8:57 PM IST

രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ശരീരത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം... 

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

ചീസാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ2 അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്... 

മുട്ടയുടെ മഞ്ഞയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ1, കെ2 തുടങ്ങിയവ അടങ്ങിയ മുട്ടയുടെ മഞ്ഞയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...  

കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ വിറ്റാമിന്‍ സിയും മറ്റും അടങ്ങിയതാണ് കിവി. ഇവ രോഗ പ്രതിരോധശേഷിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യും. 

അഞ്ച്... 

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു.  

ആറ്... 

പ്രൂൺസ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയതാണ് പ്ലം പഴമായ പ്രൂൺസ്. വിറ്റാമിന്‍ കെയും  പ്രൂൺസില്‍ അടങ്ങിയിട്ടുണ്ട്. 

ഏഴ്... 

ഗ്രീന്‍ പീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയ്ക്ക് പുറമേ, ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. 

എട്ട്... 

ബീഫ് ലിവറാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും വിറ്റാമിന്‍ കെ അടങ്ങിയിരിക്കുന്നു. 

ഒമ്പത്... 

സോയാബീന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം സോയാബീനില്‍ 36 ഗ്രാം  പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ കെയും ഇതില്‍ അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തൈരിനൊപ്പം ഈ പച്ചക്കറികള്‍ കഴിക്കരുത്; കാരണം...

youtubevideo

Follow Us:
Download App:
  • android
  • ios