Asianet News MalayalamAsianet News Malayalam

കറികളില്‍ എരിവേറിയാല്‍ എങ്ങനെ പരിഹരിക്കാം? ഇതാ ചില ടിപ്സ്...

ചേരുവകള്‍ അല്‍പം കൂടിപ്പോയാലാണ് പ്രയാസം. ഇത് എങ്ങനെ കുറയ്ക്കാം, എന്താണ് ചെയ്യേണ്ടത് എന്ന് മിക്കവര്‍ക്കും അറിയില്ല. ഇതുപോലെ കറികളില്‍ എരിവ് കൂടിയാല്‍ ചെയ്യാവുന്ന ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

what can we do if the curry is too spicy here are few tips
Author
First Published Nov 15, 2023, 10:46 AM IST

ദിവസവും പാചകം ചെയ്ത് തന്നെ കഴിക്കുന്നവരെ സംബന്ധിച്ച് പാചകവുമായി ബന്ധപ്പെട്ട് പല പൊടിക്കൈകളും ആവശ്യമായി വരാറുണ്ട്. പാചകം എളുപ്പത്തിലാക്കാൻ മാത്രമല്ല, പാചകത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് കൂടിയാണ് ഇത്തരം പൊടിക്കൈകള്‍ പ്രയോജനപ്പെടുക. 

ഇങ്ങനെ കറികളില്‍ എരിവോ പുളിയോ ഉപ്പോ എല്ലാം കുറഞ്ഞാല്‍ പലപ്പോഴും അത് പെട്ടെന്ന് നമുക്ക് പരിഹരിക്കാനാകും. അതിലേക്ക് ഇവയെല്ലാം അല്‍പം കൂടി ചേര്‍ത്തുകൊടുത്താല്‍ മതിയല്ലോ. 

എന്നാല്‍ ചേരുവകള്‍ അല്‍പം കൂടിപ്പോയാലാണ് പ്രയാസം. ഇത് എങ്ങനെ കുറയ്ക്കാം, എന്താണ് ചെയ്യേണ്ടത് എന്ന് മിക്കവര്‍ക്കും അറിയില്ല. ഇതുപോലെ കറികളില്‍ എരിവ് കൂടിയാല്‍ ചെയ്യാവുന്ന ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കറിയിലേക്ക് ഏതാനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് വെന്തുകഴിഞ്ഞാല്‍ എടുത്തുമാറ്റണമെങ്കില്‍ മാറ്റാവുന്നതാണ്. ഉപ്പ് ഏറിയാലും ഇതുതന്നെ ചെയ്യാവുന്നതാണ്. 

രണ്ട്...

കറിയില്‍ എരിവേറിയാല്‍ കറിയിലേക്ക് അല്‍പം പുളിയില്ലാത്ത കട്ടത്തൈര് ചേര്‍ത്താല്‍ മതി. ഇതും കറിയിലെ സ്പൈസ് കുറയ്ക്കാൻ സഹായിക്കും. കട്ടത്തൈര് അല്ലെങ്കില്‍ ക്രീമും ഇതുപോലെ ചേര്‍ക്കാവുന്നതാണ്.

മൂന്ന്...

എരിവേറിയാല്‍ അല്‍പം ടൊമാറ്റോ കെച്ചപ്പ് ചേര്‍ക്കുന്നതും നല്ലതാണ്. ഇതും എരിവ് കുറയ്ക്കാൻ സഹായിക്കും. തക്കാളി അരച്ചുചേര്‍ക്കുന്നതിനെക്കാള്‍ കെച്ചപ്പ് ചേര്‍ക്കുന്നത് തന്നെയാണ് നല്ലത്. ചിലര്‍ തക്കാളി അരച്ച് ചേര്‍ക്കാറുണ്ട്. കറിയുടെ സ്വബാവമനുസരിച്ച് ഇതെല്ലാം തീരുമാനിക്കാവുന്നതാണ്. 

നാല്...

കറിയിലേക്ക് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും എരിവിനെ മയപ്പെടുത്തും. അതല്ലെങ്കില്‍ വിനാഗിരി ആയാലും മതി. ഇതും കറിയുടെ സ്വഭാവമനുസരിച്ച് തീരുമാനിക്കാവുന്നതാണ്.

അഞ്ച്...

കറിയില്‍ എരിവേറിയാല്‍ ഏതാനും പച്ചക്കറി കഷ്ണങ്ങള്‍ കൂടി ചേര്‍ത്താലും എരിവ് കുറയും. എന്നാല്‍ ജലാംശം കൂടുതലുള്ള കുമ്പളങ്ങ പോലെയുള്ള പച്ചക്കറികള്‍ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. 

Also Read:- ഷുഗര്‍ കുറയ്ക്കാൻ മധുരമോ പഞ്ചസാരയോ മാത്രം കുറച്ചാല്‍ പോര; ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios