രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണമാണ് ആരോ​ഗ്യത്തിന് നല്ലത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കൃത്യമായ ദഹന പ്രക്രിയയ്ക്ക് വേണ്ടിയാണിത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് വഴി ഇന്‍സുലിന്‍, കൊളസ്‌ട്രോള്‍ ഇവ കൂടുന്നു ഇത് ഹൃദ്രോഗം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

രാത്രി ചോറ് കഴിക്കുന്ന നിരവധി പേരുണ്ട്.  അങ്ങനെയുള്ളവർ അറിഞ്ഞോളൂ, ദിവസവും ഒരു നേരം മാത്രമേ ചോറു കഴിക്കാവൂ, അത് രാത്രിയാകരുത്. കാർബോഹൈഡ്രേറ്റിനാൽ സമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ചോറിനു പകരം ചപ്പാത്തി കഴിക്കാം. പക്ഷേ അളവ് കൂടാതെ ശ്രദ്ധിക്കുക. 

രാത്രി സാലഡ് കഴിക്കുന്നവരും കുറവല്ല. അങ്ങനെയുള്ളവർ സാലഡിൽ തക്കാളി ചേര്‍ക്കാതെ ശ്രദ്ധിക്കണം. ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കുന്നതാണ് നന്ന്. ഓറഞ്ച്, മുന്തിരി പോലുള്ള ആസിഡ് പഴങ്ങളും രാത്രി ഒഴിവാക്കുക. 

പാൽ ഉൽപന്നങ്ങൾ, മയോണൈസ് എന്നിവയും രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. മുട്ട നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. കൊഴുപ്പ് കൂടിയ വിഭവമായതിനാൽ ഇത് രാത്രിയിൽ കഴിക്കുന്നത് കാലറി കൂടാൻ കാരണമാകും. കപ്പ, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും രാത്രിയിൽ ഒഴിവാക്കുക. ഇവ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. 

രാത്രിയില്‍ നെഞ്ച് എരിച്ചിലുണ്ടാകാറുണ്ടോ? പരിഹാരമുണ്ട്...