Asianet News MalayalamAsianet News Malayalam

തൈറോയ്ഡ് മുതൽ കൊളസ്ട്രോൾ വരെ; അറിയാം മല്ലിയുടെ ഗുണങ്ങള്‍...

ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഇവ. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലി. 

Why you need to include coriander to your diet
Author
First Published Nov 24, 2022, 10:11 PM IST

ഭക്ഷണം പാകം ചെയ്യുമ്പോള്‍ പലരും പതിവായി ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയും മല്ലിയിലയുമൊക്കെ. എന്നാല്‍ ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഇവ. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലി. 

മല്ലിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മല്ലി കഴിക്കുന്നത് നല്ലാതാണെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. മല്ലിയിലെ വിറ്റാമിനുകളും ധാതുക്കളും ഹോർമോൺ സംതുലനം സാധ്യമാക്കുന്നു.

രണ്ട്...

പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ് മല്ലിയും മല്ലിയിലയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. അതിനാല്‍ വെള്ളത്തില്‍ മല്ലി കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. 

മൂന്ന്...

മല്ലിക്ക് ആന്റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയൽ, ഡീടോക്സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാന്‍ സഹായിക്കും. 

നാല്...

ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയുടെ ഉപയോഗം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

അഞ്ച്...

ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും മല്ലിക്കു കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. 

ആറ്...

ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലി. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

ഏഴ്... 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മല്ലി നല്ലതാണ്. ചര്‍മ്മത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാന്‍ ഇവയ്ക്ക് കഴിയുമത്രേ. 

Also Read: ഫുട്ബോൾ കളിക്കാന്‍ കാണ്ടാമൃഗവും; പുറത്താക്കാൻ കഷ്ടപ്പെട്ട് കളിക്കാര്‍; വൈറലായി വീഡിയോ

 

Follow Us:
Download App:
  • android
  • ios