Asianet News MalayalamAsianet News Malayalam

Health Tips: സാൽമൺ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ചില ഗുണങ്ങളുണ്ട്

പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ (സെലിനിയം, പൊട്ടാസ്യം പോലുള്ളവ) തുടങ്ങിയവയൊക്കെ അടങ്ങിയ  ഒരു തരം എണ്ണമയമുള്ള മത്സ്യമാണ് സാൽമൺ.

Why you should consider adding Salmon to your diet
Author
First Published Aug 6, 2024, 9:47 AM IST | Last Updated Aug 6, 2024, 9:52 AM IST

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് സാൽമൺ മത്സ്യം. പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ (സെലിനിയം, പൊട്ടാസ്യം പോലുള്ളവ) തുടങ്ങിയവയൊക്കെ അടങ്ങിയ  ഒരു തരം എണ്ണമയമുള്ള മത്സ്യമാണ് സാൽമൺ. സാൽമൺ കഴിക്കുന്നതിന്‍റെ നിരവധി ഗുണങ്ങളെക്കുറിച്ച് അറിയാം: 

1. ഒമേഗ 3 ഫാറ്റി ആസിഡുകള്‍

ആരോഗ്യത്തിനു വേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ആണിവ. തലച്ചോറിന്‍റെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഒമേഗ 3 ആസിഡ് പ്രധാനമാണ്. അതിനാല്‍ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ സഹായിക്കും. 

2. ഹൃദയാരോഗ്യം 

സാല്‍മണ്‍ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. തലച്ചോറിന്‍റെ ആരോഗ്യം 

സാൽമണിന്‍റെ സമ്പന്നമായ ഒമേഗ -3 ഉള്ളടക്കം തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

4. കണ്ണുകളുടെ ആരോഗ്യം 

സാൽമണിലെ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്‌സിഡന്‍റുകളായ അസ്റ്റാക്സാന്തിൻ നേത്രാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.  

5. എല്ലുകളുടെ ആരോഗ്യം 

സാല്‍മണ്‍ മത്സ്യത്തില്‍ വിറ്റാമിന്‍ ഡിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കാത്സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കുകയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. അസ്ഥികൾ ദുർബലമാവുകയും പൊട്ടുകയും ചെയ്യുന്ന അവസ്ഥയായ ഓസ്റ്റിയോപൊറോസിസിസ് സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും. 

6. മാനസികാരോഗ്യം 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ കഴിക്കുന്നത് വിഷാദം, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയവയെ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

7. പേശികളുടെ വളർച്ച

സാൽമണില്‍ പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. 

8. വണ്ണം കുറയ്ക്കാന്‍ 

സാല്‍മണ്‍ മത്സ്യത്തിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

9. ചര്‍മ്മം 

സാല്‍മണ്‍ മത്സ്യത്തിലെ ഒമേഗ -3 ഫാറ്റി ആസിഡുകളും ആന്‍റി ഓക്സിഡന്‍റുകളും ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളെ തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios