Asianet News MalayalamAsianet News Malayalam

കറിവേപ്പില വെറുംവയറ്റിൽ കഴിക്കുന്നത് ശീലമാക്കൂ; നാല് ​ഗുണങ്ങളുണ്ട്

തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ശീലമാക്കുക.  ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും. 

why you should eat curry leaves on an empty stomach
Author
Trivandrum, First Published Feb 23, 2020, 4:48 PM IST

കറിവേപ്പില കഴിച്ചാൽ ധാരാളം ഗുണങ്ങളുണ്ടെന്ന കാര്യം നമുക്കറിയാം. കറിവേപ്പിലയുടെ നീര് വെറുതെ ചവച്ചരച്ച് കഴിക്കുന്നത് വളരെ ഉത്തമമാണ്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. എന്തൊക്കെയാണ് ആ ​ഗുണങ്ങളെന്ന് നോക്കാം....

ശരീരഭാരം കുറയ്ക്കുന്നു...

തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ശീലമാക്കുക. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനുമെല്ലാം കറിവേപ്പില സഹായിക്കും. ശരീരഭാരം കുറയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 

മുടി കൊഴിച്ചിൽ കുറയ്ക്കും...

രാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം .അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

 ദഹനം സുഗമമാക്കുന്നു...

വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

ഛർദ്ദി അകറ്റും...

ചിലർക്ക് രാവിലെ എണീറ്റ ഉടൻ ഛർദ്ദിയ്ക്കാൻ തോന്നാറുണ്ട്. മോണിങ് സിക്ക്നെസ്, ഓക്കാനം, ഛർദ്ദി ഇവ അകറ്റാൻ രാവിലെ കറിവേപ്പില കഴിക്കുന്നത് ​ഗുണം ചെയ്യും. 

Follow Us:
Download App:
  • android
  • ios