Asianet News MalayalamAsianet News Malayalam

ദിവസവും ഒരു ടീസ്പൂൺ ഒലീവ് ഓയിൽ കഴിക്കുന്നത് ശീലമാക്കൂ, ​ഗുണം എന്താണെന്ന് അറിയേണ്ടേ..?

ഒലീവ് ഓയിലിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ​​ഗവേഷകർ പറയുന്നത്.

Why You Should Have A Spoonful Of Olive Oil, First Thing In The Morning!
Author
Trivandrum, First Published Dec 22, 2019, 5:08 PM IST

ഒലീവ് ഓയിൽ കഴിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. മെഡിറ്ററേനിയൻ ഡയറ്റിലെ പ്രധാന ഘടകം ഒലീവ് ഓയിൽ ആണ്. ദിവസവും ഒരു ടീസ്പൂണ്‍ ഓലിവ് ഓയിൽ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഒലീവ് ഓയിൽ ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് മെഡിസിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

ഒലീവ് ഓയിലിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഒലീവ് ഓയിൽ ഉപഭോഗം ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 48 ശതമാനം കുറഞ്ഞതായും മറ്റൊരു പഠനം പറയുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒല‌ീവ് ഓയിൽ ഏറെ ഗുണകരമാണെന്നാണ് പഠനത്തിൽ പറയുന്നു.

 ഒലീവ് ഓയിലിൽ  omega-3, omega-6, omega-9 വിഭാഗത്തിൽ പെടുന്ന fatty acids ഉണ്ട്. Omega- 3 കൊഴുപ്പുകൾ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. അവ Anti- Inflammatory ആയും പ്രവർത്തിക്കുന്നു. Omega - 6 fatty acid-കൾ കോശഭിത്തികളെ സംരക്ഷിക്കുന്നു. ഒലീവ് ഓയിൽ കഴിക്കുന്നത് ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ രൂപവത്കരണത്തെ തടയുകയും വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒലീവ് ഓയിലിലെ ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

Follow Us:
Download App:
  • android
  • ios