തണുപ്പു കാലത്ത് മടി പിടിച്ച് ഇരിക്കുന്നതും വ്യായാമക്കുറവും പലപ്പോഴും അടിവയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. 

അമിത വണ്ണം, അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇവയൊക്കെ ആണ് പലരുടെയും പ്രശ്നം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. തണുപ്പു കാലത്ത് മടി പിടിച്ച് ഇരിക്കുന്നതും വ്യായാമക്കുറവും പലപ്പോഴും അടിവയറ്റില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. 

എന്തായാലും ഇത്തരത്തില്‍ വണ്ണവും അടിവയറ്റിലെ കൊഴുപ്പും കുറയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

തേന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പ് കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. ഇതിനായി ചെറുചൂടു വെളളത്തില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിയ്ക്കാം. മഞ്ഞുകാലത്തെ ജലദോഷം തൊണ്ടവേദന പോലെയുള്ള പ്രശ്നങ്ങള്‍ക്കും തേന്‍ നല്ലതാണ്. 

രണ്ട്...

ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

മൂന്ന്...

പേരയ്ക്ക ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക ദഹനം മെച്ചപ്പെടുത്താനും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. 

നാല്... 

ബീറ്റ്റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.

അഞ്ച്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്ന തൈര് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് തൈരില്‍ 20-23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കുന്നു. തൈര് വയറിലെ അനാവശ്യ ഫാറ്റിനെ പുറം തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Also Read: ആലിയ ഭട്ടിന് സ്നേഹ ചുംബനം നല്‍കി രണ്‍ബീര്‍; റെഡ് തീമില്‍ കപൂര്‍ കുടുംബം