Asianet News MalayalamAsianet News Malayalam

തണുപ്പുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

തണുപ്പുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും നിര്‍ബന്ധമാണ്. 

Winter Foods For A Healthy Diet
Author
First Published Jan 17, 2023, 8:21 AM IST

ആരോഗ്യകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് തണുപ്പുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും നിര്‍ബന്ധമാണ്. 

മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

സുഗന്ധവ്യജ്ഞനങ്ങൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണുപ്പുകാലത്തെ തുമ്മലും ജലദോഷവുമൊക്കെ ശമിക്കാന്‍ ഡയറ്റില്‍ സുഗന്ധവ്യജ്ഞനങ്ങൾ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് ആയൂര്‍വേദവും പറയുന്നു. അതിനാല്‍ ഇഞ്ചി, കറുവപ്പട്ട, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്... 

ബ്രൊക്കോളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്...

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലവുമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

നാല്...

വെളുത്തുള്ളി ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി തണുപ്പുകാലത്ത് ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

അഞ്ച്... 

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ മുട്ട, മഷ്റൂം, ചീര, സാല്‍മണ്‍ ഫിഷ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, തൈര് തുടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

Also Read: ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്; ആരംഭത്തിൽ തന്നെ ഈ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

Follow Us:
Download App:
  • android
  • ios