Asianet News MalayalamAsianet News Malayalam

ചപ്പാത്തി സോഫ്ടാവാന്‍ ഇത് മാത്രം ചേര്‍ത്താല്‍ മതി; വൈറലായി വീഡിയോ

നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആന്‍ഡ്രിയ എന്ന ജര്‍മന്‍ യുവതി പങ്കുവച്ച ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

Woman Makes Roti Soft by adding Secret Ingredient azn
Author
First Published Sep 17, 2023, 6:10 PM IST

ചപ്പാത്തി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഫൈബര്‍, കാത്സ്യം ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചപ്പാത്തി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രഭാതഭക്ഷണമായും അത്താഴമായും പല വീടുകളിലും ചപ്പാത്തി തയ്യാറാക്കാറുണ്ട്. എന്നാല്‍ നല്ല സോഫ്റ്റ് ചപ്പാത്തിയുണ്ടാക്കുന്നതാണ് പലരുടെയും പ്രധാന ടാസ്ക്. ചിലപ്പോള്‍ എത്ര നന്നായി കുഴച്ചെടുത്താവും അത്ര മയമുള്ള ചപ്പാത്തിയുണ്ടാക്കാനും സാധിക്കാറില്ല.

നല്ല മയമുള്ള ചപ്പാത്തിയുണ്ടാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആന്‍ഡ്രിയ എന്ന ജര്‍മന്‍ യുവതി പങ്കുവച്ച ഇന്‍സ്റ്റഗ്രാം വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീ കോഫി മില്‍ക്ക് ഫാമിലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ്‌ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഒരൊറ്റ ചേരുവയുപയോഗിച്ചാണ് ആന്‍ഡ്രിയ ചപ്പാത്തിയെ സോഫ്ടാക്കി മാറ്റിയത്. ചപ്പാത്തിയുണ്ടാക്കാനായി മാവ് തയ്യാറാക്കുന്നതിനായി ആന്‍ഡ്രിയ ആദ്യമെടുക്കുന്നത് ഒരു അവക്കാഡോയാണ്. അവോക്കാഡോയെ മിക്സിയിലിട്ട് അടിച്ചെടുക്കും. ശേഷം ചപ്പാത്തിയ്ക്ക് ആവശ്യമായ മാവും വെള്ളവുമെല്ലാം എടുത്തതിലേയ്ക്ക് അവക്കാഡോയുടെ മിശ്രിതം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ചപ്പാത്തി സാധാരണയുണ്ടാക്കുന്നത് പോലെ തവയില്‍ ചുട്ടെടുക്കുന്നു. അങ്ങനെ നല്ല മയമുള്ള ചപ്പാത്തി റെഡി. 

1.1 മില്യണ്‍ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. ആളുകള്‍ ആന്‍ഡ്രിയയെ അഭിനന്ദിച്ച് കമന്‍റുകളും രേഖപ്പെടുത്തി. ഈ ഐഡിയ കൊള്ളാം എന്നാണ് ആളുകളുടെ അഭിപ്രായം. 
 

 

Also read: തലച്ചോറിന്‍റെ ആരോഗ്യത്തിന് ചീസ്; അറിയാം മറ്റ് ഗുണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios