ഇന്ത്യൻ മധുര പലഹാരങ്ങളിൽ പ്രശസ്തമാണ് ബർഫി. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മിൽക്ക് ബർഫി.  പല രുചികളിൽ ബർഫി കടകളിൽ ലഭ്യമാണ്. എളുപ്പത്തിൽ മിൽക്ക് ബർഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇന്ന് ജൂൺ 1. ലോക ക്ഷീരദിനം. ശരീരത്തിന് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്ന പാൽ. എല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്ന പാൽ പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. കാത്സ്യം ലഭിക്കുന്നതിനായി പാൽ കുടിക്കാൻ മടിയാണോ? എങ്കിൽ ഡെസേർട്ട് രീതിയിലും കഴിക്കാവുന്നതാണ്. 

ഇന്ത്യൻ മധുര പലഹാരങ്ങളിൽ പ്രശസ്തമാണ് ബർഫി. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മിൽക്ക് ബർഫി. പല രുചികളിൽ ബർഫി കടകളിൽ ലഭ്യമാണ്. എളുപ്പത്തിൽ മിൽക്ക് ബർഫി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ

  • പാൽ പൊടി 2 കപ്പ്
  • പാൽ 1 കപ്പ്
  • പഞ്ചസാര ആവശ്യത്തിന്
  • നെയ്യ് 2 ടീസ്പൂൺ
  • ഏലയ്ക്ക പൊടിച്ചത് അര സ്പൂൺ
  • നട്സ് പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് ഇടത്തരം ചൂടിൽ ചൂടാക്കുക. പാൽപ്പൊടിയും പാലും ചേർത്ത് തുടർച്ചയായി ഇളക്കുക. ശേഷം പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഏലയ്ക്ക പൊടിയും ചേർത്ത് യോജിപ്പിക്കുക. നന്നായി മിക്സായി കഴിഞ്ഞാൽ ​തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം ഒരു ബൗളിൽ നെയ്യോ വെണ്ണയോ തടവി യോജിപ്പിച്ച് വച്ചിരിക്കുന്ന കൂട്ട് ബൗളിലേക്ക് തട്ടുക. നട്സ് പൊടിച്ചത് കൊണ്ട് അലങ്കരിച്ച ശേഷം കഷ്ണങ്ങളായി വിളമ്പുക. 

ദിവസവും പാൽ കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates