ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂർണമെന്റുമാണ് ഡ്യൂറൻഡ് കപ്പ്

കൊല്‍ക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന്റെ അടുത്ത അഞ്ച് എഡിഷനുകളും കൊൽക്കത്തയിൽ നടക്കും. ഫുട്ബോളിന് ഏറ്റവും പ്രചാരമുള്ള നഗരത്തിൽ ടൂർണമെന്റ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത ഡ്യൂറൻഡ് കപ്പിന്റെ സ്ഥിരം വേദിയാക്കുന്നത്. ഡ്യൂറൻഡ് കപ്പിന്റെ നൂറ്റിമുപ്പതാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. 

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തെ ടൂർണമെന്റുമാണ് ഡ്യൂറൻഡ് കപ്പ്. എഫ് എ കപ്പും സ്‌കോട്ടിഷ് കപ്പുമാണ് 1888ൽ തുടക്കമായ ഡ്യൂറൻ‍ഡ് കപ്പിന് മുൻപുള്ള ടൂർണമെന്റുകൾ.

ബ്ലാസ്റ്റേഴ്‌സ് ശക്തം

ഞായറാഴ്‌ച തുടങ്ങുന്ന ഡ്യൂറൻ‍ഡ് കപ്പ് ഫുട്ബോളിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. നാല് വിദേശ താരങ്ങൾ ഉൾപ്പടെ ഇരുപത്തിയൊൻപതംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കമുളള ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായ സംഘത്തെയാണ് അണിനിരത്തുന്നത്. 

എനസ് സിപ്പോവിച്ച്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡയസ്, ചെഞ്ചോ ഗിൽഷൻ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ വിദേശ താരങ്ങൾ. പ്രീസീസൺ സന്നാഹ മത്സരങ്ങളിൽ കളിക്കാതിരുന്ന കെ പി രാഹുൽ, സഹൽ‌ അബ്ദുൾ സമദ് എന്നിവർക്കൊപ്പം ആൽബിനോ ഗോമസ്, ജെസെൽ കർണെയ്റോ, അബ്ദുൾ ഹക്കു, ധെനചന്ദ്ര മീട്ടി, ജീക്‌സൺ സിങ്, ഗിവ്സൺ സിങ്, കെ പ്രശാന്ത്, സെയ്‌ത്യാസെൻ സിങ്, വിൻസി ബരെറ്റോ, വി എസ് ശ്രീക്കുട്ടൻ തുടങ്ങിയവരും ടീമിലുണ്ട്. 

ഡ്യൂറൻഡ് കപ്പ് ഐഎസ്‌എല്ലിനുള്ള മുന്നൊരുക്കമാവുമെന്നും ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങൾക്ക് സജ്ജമാണെന്നും പുതിയ കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു. 

ബ്ലാസ്റ്റേഴ്സ് ഉൾപ്പടെ അഞ്ച് ഐഎസ്‌എൽ ടീമുകളും മൂന്ന് ഐ ലീഗ് ടീമുകളും ഉൾപ്പടെ 18 ക്ലബുകളാണ് ഇത്തവണത്തെ ഡ്യൂറൻഡ് കപ്പിൽ മാറ്റുരയ്‌ക്കുന്നത്. ഗ്രൂപ്പ് സിയിൽ ബെംഗളൂരു എഫ്‌സി, ഇന്ത്യൻ നേവി, ഡൽഹി എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഈമാസം പതിനൊന്നിന് ഇന്ത്യൻ നേവിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. 15ന് ബിഎഫ്‌സിയെയും 21ന് ഡൽഹി എഫ്‌സിയെയും നേരിടും. ഒക്‌ടോബർ മൂന്നിനാണ് ഫൈനൽ. ഗോകുലം കേരളയാണ് നിലവിലെ ചാമ്പ്യൻമാർ. 

ലോകകപ്പ് യോഗ്യതാ റൗണ്ട്: കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍; അര്‍ജന്‍റീനയ്‌ക്കും ജയം

ലോകകപ്പ് യോഗ്യത: സ്‌പെയ്‌ന് തോല്‍വി, ഇറ്റലിക്ക് സമനിലക്കുരുക്ക്, ബെൽജിയത്തിനും ജർമനിക്കും ഇംഗ്ലണ്ടിനും ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona