ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ ഇന്ന് നിര്‍ണായക ദിനം 

പാരിസ്: ലോകകപ്പ് ഫുട്ബോള്‍ ക്വാളിഫയറിന്‍റെ യൂറോപ്യന്‍ റൗണ്ടില്‍(2022 FIFA World Cup European Qualifiers) നിന്ന് യോഗ്യത ഉറപ്പിക്കാൻ ഫ്രാൻസും ബെൽജിയവും ഇന്നിറങ്ങും. കസാഖിസ്ഥാനോട്(France vs Kazakhstan) ജയിച്ചാൽ ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ഫ്രാൻസിന് ഖത്തറിലേക്ക്(2022 FIFA World Cup) ടിക്കറ്റ് ഉറപ്പിക്കാം. ഗ്രൂപ്പ് ഇയിൽ ആറ് കളിയിൽ 16 പോയിന്‍റുള്ള ബെൽജിയത്തിന് എസ്റ്റോണിയയാണ്(Belgium vs Estonia) എതിരാളികൾ. ജയിച്ചാൽ ബെൽജിയത്തിനും യോഗ്യത ഉറപ്പാകും.

Add Asianetnews as a Preferred SourcegooglePreferred

നെതർലൻ‍ഡ്സിന് ഇന്ന് മോണ്ടിനെഗ്രോയാണ്(Montenegro vs Netherlands) എതിരാളികൾ. ബെലാറസിനെ വെയിൽസ്(Wales vs Belarus) നേരിടും. എല്ലാ മത്സരങ്ങളും രാത്രി 1.15നാണ് തുടങ്ങുക.

ഇംഗ്ലണ്ടിന് വമ്പന്‍ ജയം, ഇറ്റലിക്ക് സമനില 

ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില്‍ അൽബേനിയയെ ക്യാപ്റ്റൻ ഹാരി കെയ്‌ന്‍റെ ഹാട്രിക് കരുത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത് ഇംഗ്ലണ്ട് യോഗ്യതയ്ക്ക് അരികിലെത്തി. ഹാരി മഗ്വെയർ, ജോർദാൻ ഹെൻഡേഴ്സൻ എന്നിവരും ഗോൾ നേടി. ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്‍റെ അഞ്ച് ഗോളുകളും. ഗ്രൂപ്പ് ഐയിൽ 23 പോയിന്‍റുമായി മുന്നിലുള്ള ഇംഗ്ലണ്ടിന് ഒരു പോയിന്‍റ് കൂടി നേടിയാൽ യോഗ്യത ഉറപ്പാക്കാം.

യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി സമനിലക്കുരുക്കിലായി. സ്വിറ്റ്സർലൻഡാണ് ഇറ്റലിയെ സമനിലയിൽ തളച്ചത്. ഇരു ടീമിനും 15പോയിന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗ്രൂപ്പ് സിയിൽ ഇറ്റലിയാണ് ഒന്നാമത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. മറ്റ് മത്സരങ്ങളിൽ പോളണ്ട് ഒന്നിനെതിരെ 4 ഗോളിന് അൻഡോറയെയും ഡെൻമാർക്ക് ഒന്നിനെതിരെ 3 ഗോളിന് ഫറോ ദ്വീപിനെയും തോൽപിച്ചു. ഡെൻമാർക്ക് നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ