കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പുതിയ ജേഴ്സിയും ധരിച്ചാണ് അര്‍ജന്റീന ഇറങ്ങുക. അഡിഡാസ് രൂപകല്‍പന ചെയ്ത പുതിയ ജേഴ്സിയില്‍ വെള്ളയും നീലയും നിറങ്ങള്‍ അലിഞ്ഞുചേരും വിധമാണ് തയാറാക്കിയിരിക്കുന്നത്.

ബ്യൂണസ് അയേഴ്സ്: വെള്ളയില്‍ നീലവരകളുള്ള ജേഴ്സി ധരിച്ചിറങ്ങുന്ന അര്‍ജന്റീന ഫുട്ബോള്‍ താരങ്ങള്‍ ആരാധകരുടെ മനസില്‍ പതിഞ്ഞിട്ട് കാലമേറെയായി. മറഡോണയും മെസിയും റിക്വല്‍മിയുമെല്ലാം ആ ജേഴ്സിയില്‍ ഇറങ്ങുമ്പോള്‍ ആരാധകരുടെ ആവേശത്തിന് അതിര്‍ത്തിക്കളുണ്ടാവാറില്ല. എന്നാല്‍ ഇനി ആ ജേഴ്സിയില്‍ മെസിയെയും സംഘത്തെയും കാണാനാവില്ല.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പുതിയ ജേഴ്സിയും ധരിച്ചാണ് അര്‍ജന്റീന ഇറങ്ങുക. അഡിഡാസ് രൂപകല്‍പന ചെയ്ത പുതിയ ജേഴ്സിയില്‍ വെള്ളയും നീലയും നിറങ്ങള്‍ അലിഞ്ഞുചേരും വിധമാണ് തയാറാക്കിയിരിക്കുന്നത്. മുമ്പുണ്ടായിരുന്ന ജേഴ്സിയില്‍ മൂന്ന് നീലവരകളാണ് ഉണ്ടായിരുന്നെതെങ്കില്‍ വീതിയേറിയ രണ്ട് നിലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരും വിധമാണ് പുതിയ ജേഴ്സി.

Scroll to load tweet…

കോപ്പ അമേരിക്കയിൽ അർജന്റീന പുതിയ ജഴ്സിയും ധരിച്ചാണ് ഇറങ്ങുക. കോപ്പ അമേരിക്കയ്ക്ക് ശേഷമുള്ള ടൂർണമെന്റുകളിലും ഈ ജഴ്സിയായിരിക്കും അർജന്റീന ധരിക്കുക. ഒമ്പത് മാസത്തെ ഇടവേളക്കുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ മെസി പുതിയേ ജേഴ്സി ധരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം കഴിഞ്ഞദിവസം അഡിഡാസ് പുറത്തുവിട്ടിരുന്നു.

Scroll to load tweet…

ലോകകപ്പിലെ തോല്‍വിക്കുശേഷം ഈ ആഴ്ച അവസാന വെനസ്വേലക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലൂടെയാണ് മെസി ദേശീയ ടീമില്‍ മടങ്ങിയെത്തുക. അര്‍ജന്റീനക്ക് പുറമെ മെക്സിക്കോ, കൊളംബിയ ടീമുകളുടെ ജേഴ്സിയിലും അഡിഡാസ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.