Asianet News MalayalamAsianet News Malayalam

ബസിന് മുകളില്‍ ഡി പോളിന്‍റെ സാഹസിക ആഘോഷം; മെസി ഒന്ന് നോക്കി, എന്തോ പറഞ്ഞു; പിന്നെ കണ്ടത്!

ഓപ്പണ്‍ ബസില്‍ മെസിയും കൂട്ടരും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി പോകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്

adventure celebration of de paul top of the bus  sat down immediately after messi words
Author
First Published Dec 21, 2022, 6:55 PM IST

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്‍റീന ടീമിന് രാജകീയ വരവേൽപ്പാണ് ലഭിച്ചത്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന  ആരാധകക്കൂട്ടം ബ്യൂണസ് ഐറിസിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം വന്‍ ആഘോഷമാക്കി മാറ്റി.

ഓപ്പണ്‍ ബസില്‍ മെസിയും കൂട്ടരും ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി പോകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇതില്‍ അര്‍ജന്‍റൈന്‍ നായകനും മധ്യനിര താരം റോഡ്രിഗോ ഡി പോളുമുള്ള ഒരു വീഡിയോ ആണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ബസിന് മുകളില്‍ അതി സാഹസികമായി ഡി പോള്‍ ആഘോഷത്തോടെ നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍.

ഇതിനിടെ താരം വീഴാനും പോകുന്നുണ്ട്. മെസിയാണ് ഡി പോളിന്‍റെ സമീപത്ത് ഉണ്ടായിരുന്നത്. ഉടന്‍ അപകടം മനസിലാക്കി ഡി പോളിനോട് മെസി എന്തോ പറയുന്നതും മതി എന്ന അര്‍ഥത്തില്‍ തലയാട്ടുന്നതും കാണാം. ഇതോടെ സാഹസിക ആഘോഷം മതിയാക്കി ഡി പോള്‍ ഉടന്‍ ഇരുന്നു. തന്‍റെ സഹതാരങ്ങളെ കുറിച്ച് മെസിക്കുള്ള കരുതലാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകര്‍ കുറിക്കുന്നത്. നേരത്തെ തന്നെ മെസിയും ഡി പോളും തമ്മിലുള്ള അടുത്ത ബന്ധം ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുള്ളതാണ്.

ഗ്രൗണ്ടിലായാലും പുറത്തായാലും ഒരു നിഴല്‍ പോലെ ഡി പോള്‍ മെസിക്കരികില്‍ ഉണ്ടാവും. ഗ്രൗണ്ടില്‍ എതിരാളികള്‍ മാത്രമല്ല സഹതാരങ്ങള്‍ പോലും മെസിയെ  അനാവശ്യമായി തടയുന്നതോ തൊടുന്നതോ ഡി പോളിന് ഇഷ്ടമല്ല. മെസിയുടെ ചിത്രം തുടയിലും കോപ്പയില്‍ കിരീടം നേടിയശേഷം തനിക്കൊപ്പം നില്‍ക്കുന്ന മെസിയുടെ ചിത്രം കാല്‍വണ്ണയിലുമെല്ലാം ടാറ്റൂ ചെയ്തിട്ടുള്ള ഡീ പോളിന് മെസിയെന്ന് പറഞ്ഞാല്‍ ജീവനാണ്. അതുകൊണ്ടുതന്നെ മെസിയെ വീഴ്ത്തണമെങ്കില്‍ നിങ്ങളാദ്യം ഡീ പോളിനെ വീഴ്ത്തണമെന്നൊരു ചൊല്ലുപോലും ഇപ്പോള്‍ അര്‍ജന്‍റീനയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 

വിജയനിമിഷത്തില്‍ കണ്ണീരോടെ മെസിയെ കെട്ടിപ്പിടിച്ച ആ സ്ത്രീ താരത്തിന്‍റെ അമ്മ ആയിരുന്നില്ല!

Follow Us:
Download App:
  • android
  • ios