Asianet News MalayalamAsianet News Malayalam

ഫുട്ബോള്‍ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ പത്രിക നല്‍കി ബൈച്ചുങ് ബൂട്ടിയ

എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച നിയോഗിച്ച ഭരണസമിതിയെ കഴിഞ്ഞ ദിവസം കോടതി തന്നെ പിരിച്ചുവിട്ട് ഭരണം ഫെഡറേഷനെ തിരിച്ചേല്‍പ്പിച്ചതോടെയാണ്  ബൂട്ടിയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുതിയ അപേക്ഷ നല്‍കിത്. വിശിഷ്ട താരങ്ങളുടെ പ്രതിനിധിയായല്ല ആന്ധ്ര ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രതിനിധിയാണ് 45കാരനായ ബൂട്ടിയ ഇത്തവണ അപേക്ഷ നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബൂട്ടിയയെ പിന്താങ്ങിയിട്ടുണ്ട്.

AIFF elections: Bhaichung Bhutia files fresh nomination for presidents post
Author
Delhi, First Published Aug 25, 2022, 5:14 PM IST

ദില്ലി: സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പുതിയ നാമനിര്‍ദേശ പത്രിക നല്‍കി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ ബൈച്ചുങ് ബൂട്ടിയ. നേരത്തെ വിശിഷ്ട താരങ്ങളുടെ പ്രതിനിധിയായി ബൂട്ടിയ അപേക്ഷ നല്‍കിയിരുന്നെങ്കിലും വിശിഷ്ട താരങ്ങളുടെ പ്രതിനിധികള്‍ക്ക് ഭാരവാഹിത്വം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 36 ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രതിനിധികള്‍ വോട്ടിട്ടു തെരഞ്ഞടുക്കുന്നവരായിരിക്കും നിര്‍വാഹക സമിതിയിലെ 17 അംഗങ്ങളെന്നും ഈ 17പേരില്‍ നിന്നായിരിക്കും പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കുകയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ബൂട്ടിയക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് പിന്‍മാറേണ്ടിവന്നു.

എന്നാല്‍ സുപ്രീം കോടതി നിയോഗിച്ച നിയോഗിച്ച ഭരണസമിതിയെ കഴിഞ്ഞ ദിവസം കോടതി തന്നെ പിരിച്ചുവിട്ട് ഭരണം ഫെഡറേഷനെ തിരിച്ചേല്‍പ്പിച്ചതോടെയാണ്  ബൂട്ടിയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുതിയ അപേക്ഷ നല്‍കിത്. വിശിഷ്ട താരങ്ങളുടെ പ്രതിനിധിയായല്ല ആന്ധ്ര ഫുട്ബോള്‍ അസോസിയേഷന്‍റെ പ്രതിനിധിയാണ് 45കാരനായ ബൂട്ടിയ ഇത്തവണ അപേക്ഷ നല്‍കിയിരിക്കുന്നത്. രാജസ്ഥാന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബൂട്ടിയയെ പിന്താങ്ങിയിട്ടുണ്ട്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പദവിയിലെത്താന്‍ യോഗ്യനായ വ്യക്തി താന്‍ തന്നെയാണെന്നും ബൂട്ടിയ പിടിഐയോട് പറഞ്ഞു. രാജ്യത്തിനായും ക്ലബ്ബിനായും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള തനിക്ക് കായിക മന്ത്രാലയത്തിന്‍റെ മിഷന്‍ ഒളിംപിക്സ്  സെല്‍ അംഗമെന്ന നിലക്കും മറ്റ് സിമിതികളിലും അംഗമെന്ന നിലയിലും രണപരമായ കാര്യങ്ങളിലും പരിചയമുണ്ടെന്നും ബൂട്ടിയ പറഞ്ഞു.

വിശിഷ്ടതാരങ്ങളുടെ പ്രതിനിധിയായി നേരത്തെ ബൂട്ടിയ അപേക്ഷ നല്‍കിയപ്പോള്‍ മുന്‍ സഹതാരം ദീപക് മണ്ഡാലാണ് അദ്ദേഹത്തെ പിന്താങ്ങിയത്. മോഹന്‍ ബഗാന്‍റെയും ഈസ്റ്റ് ബംഗാളിന്‍റെയും ഗോള്‍ കീപ്പറും ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവുമായ കല്യാണ്‍ ചൗബേയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ഗുജറാത്ത് ഫുട്ബോള്‍ അസോസിയേഷനാണ് ചൗബേയെ നാമനിര്‍ദേശം ചെയ്തത്. അരുണാചല്‍ സംസ്ഥാന അസോസിയേഷന്‍ ഇതിനെ പിന്താങ്ങി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചൗബേക്ക് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്ന് ഫിഫ ഫേഡറേഷനെ വിലക്കിയിരുന്നു. 2009 മുതൽ ഫെഡറേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ ഭരണസമിതിയെ നിയോഗിക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് അടിയന്തര ഫിഫ കൗൺസിൽ ഇന്ത്യക്ക് വിലക്കേർപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios