കൊല്‍ക്കത്ത: ഇന്ത്യയില്‍ ഈ ഫുട്‌ബോള്‍ സീസണില്‍ ഇനി മത്സരങ്ങള്‍ വേണ്ടെന്ന് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്് തീരുമാനം. ഐ ലീഗ്, സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗ്, യൂത്ത് ഫുട്‌ബോള്‍ ലീഗുകളെല്ലാം സീസണില്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. എന്നാല്‍ സീസണ്‍ ഉപേക്ഷിക്കുകയാണ് എഐഎഫ്എഫ് അധികൃതര്‍ അറിയച്ചു. 

ഐ ലീഗ് ചാംപ്യന്മാരായ മോഹന്‍ ബഗാന് കിരീടം സമ്മാനിക്കും. ചാംപ്യന്മാര്‍ക്ക് ലഭിക്കുന്ന തുകയും അവര്‍ക്ക് ലഭിക്കു. ലീഗിലെ ഒന്നാം സ്ഥാനം ഒഴികെയുള്ള ബാക്കി സ്ഥാനങ്ങള്‍ നിര്‍ണയിക്കില്ല. ഇതോടെ ഈ സീസണില്‍ ഇനി ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ മത്സരം പോലും ഉണ്ടാകില്ലെന്ന് ഉറപ്പായി. 

ഓരോ സ്ഥാനത്തിനു നല്‍കുന്ന തുകയ്ക്ക് പകരം താഴെയുള്ള മുഴുവന്‍ ക്ലബുകള്‍ക്കും സമ്മാനത്തുക തുല്യമായി വീതിച്ചു നല്‍കും. തരംതാഴത്തലും ഇത്തവണ ഉണ്ടാവില്ല. മാത്രമല് വ്യക്തിഗത പുരസ്‌കാരങ്ങളും നല്‍കില്ല. സെക്കന്‍ഡ് ഡിവിഷന്‍ അടുത്ത സീസണിന് മുന്നോടിയായി ചെറിയ ടൂര്‍ണമെന്റായി നടത്താന്‍ സാധ്യതയുണ്ട്.