Asianet News MalayalamAsianet News Malayalam

ചര്‍ച്ചകള്‍ ഫലം കണ്ടില്ല, അല്‍വാരോ വാസ്‌ക്വെസ് ഇനി ബ്ലാസ്‌റ്റേഴ്‌സിനൊപ്പമില്ല; പുതിയ ടീം അറിയാം

താരം വരും സീസണില്‍ മഞ്ഞക്കുപ്പായത്തിലുണ്ടാവില്ല. സ്പാനിഷ് സ്‌ട്രൈക്കര്‍ എഫ് സി ഗോവയുമായി കരാറൊപ്പിട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല്ലാഹോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

alvaro vazquez signs new contract with fc goa for two years
Author
Mumbai, First Published Apr 28, 2022, 11:33 AM IST

കൊച്ചി: കഴിഞ്ഞ സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) കേരളാ ബ്ലാസ്റ്റേഴ്‌സിനെ (Kerala Blasters) ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച അല്‍വാരോ വാസ്‌ക്വെസ്. ടൂര്‍ണമെന്റിലെ മിക്കവാറും എല്ലാ മത്സരങ്ങളും കളിച്ച വാസ്‌ക്വെസ് എട്ട് ഗോളുകളും സ്വന്തമാക്കി. രണ്ട് അസിസ്റ്റും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കുന്ന് വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

താരം വരും സീസണില്‍ മഞ്ഞക്കുപ്പായത്തിലുണ്ടാവില്ല. സ്പാനിഷ് സ്‌ട്രൈക്കര്‍ എഫ് സി ഗോവയുമായി കരാറൊപ്പിട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍കസ് മെഗുല്ലാഹോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി ഈ മെയ് അവസാനം വരെ വാസ്‌ക്വെസിന് കരാറുണ്ട്. ശേഷം ടീമുമായി കരാര്‍ പുതുക്കില്ല. ഗോവയ്‌ക്കൊപ്പം രണ്ട് വര്‍ഷത്തെ കരാറിലില്‍ ഒപ്പുവെക്കാനാണ് താരത്തിന്റെ തീരുമാനം. വാക്കാല്‍ എല്ലാം പറഞ്ഞുവച്ചതായും ഇനി ഔദ്യോഗിക തീരുമാനം മാത്രം പുറത്തുവരാനുള്ളുവെന്നാണ് സോഷ്യല്‍ മീഡിയിയയിലെ സംസാരം.  

താരത്തെ നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നേരത്തെ വാസ്‌ക്വെസിന് ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ഓഫറുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല, താരത്തെ സ്വന്തമാക്കാന്‍ മറ്റു ഐഎസ്എല്‍ ക്ലബുകളായ ചെന്നൈയിന്‍ എഫ്‌സി, എടികെ മോഹന്‍ ബഗാന്‍ എന്നിവരും ശ്രമിച്ചിരുന്നു. റോയ് കൃഷണ് എടികെ വിട്ട് ഒഡീഷ എഫ്‌സിക്കൊപ്പം ചേരുമെന്നും വാര്‍ത്തകളുണ്ട്. ഈ ഒഴിവിലേക്കാണ് എടികെ വാസ്‌ക്വെസിനെ കൊണ്ടുവരാന്‍ ശ്രമിച്ചത്. 

ലാലിഗയിലും പ്രീമിയര്‍ ലീഗിലും കളിച്ച പരിചയമുള്ള താരമാണ് വാസ്‌കസ്. ലാ ലിഗയില്‍ ഗെറ്റാഫെയ്‌ക്കൊപ്പം മൂന്ന് സീസണില്‍ കളിച്ചു. സ്വാന്‍സീ സിറ്റിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്. എസ്പാന്‍യോള്‍, സരഗോസ, ജിമ്‌നാസ്റ്റിക് എന്നീ ക്ലബുകള്‍ക്കായും കളിച്ചു.

Follow Us:
Download App:
  • android
  • ios