Asianet News MalayalamAsianet News Malayalam

കളിച്ച് മതിയായില്ല; കളത്തിലേക്ക് അനസ് എടത്തൊടിക തിരിച്ചെത്തുന്നു

ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹറൈനെതിരെ പരിക്കേറ്റ് പുറത്തായതും ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിയുമാണ് അനസിന്‍റെ വിരമിക്കലില്‍ കലാശിച്ചത്. 31 കാരനായ മലപ്പുറം കാരന്‍ ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തായിരുന്നു

ANAS EDATHODIKA back to indian football
Author
Delhi, First Published Jun 11, 2019, 1:27 PM IST

കൊച്ചി: വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഫുട്ബോളിലെ മലയാളിത്തിളക്കം അനസ് എടത്തൊടിക അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നു. ഏഷ്യന്‍ കപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബഹറൈനെതിരെ പരിക്കേറ്റ് പുറത്തായതും ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിയുമാണ് അനസിന്‍റെ വിരമിക്കലില്‍ കലാശിച്ചത്.

മുപ്പത്തിയൊന്നുകാരനായ മലപ്പുറംകാരന്‍ ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. എന്നാല്‍, അനസിന്‍റെ അപ്രതീക്ഷിതമായ വിരമിക്കല്‍ പ്രഖ്യാപനം വലിയ ആഘാതമാണ് ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത്.

പക്ഷേ, ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമില്‍ ഇന്ത്യയുടെ പരിശീലക കുപ്പായം അടുത്ത കാലത്ത് എറ്റെടുത്ത ഇഗോര്‍ സ്റ്റിമാക് അനസിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സ്റ്റിമാക്കില്‍ നിന്നുള്ള വിളി അനസിന് ലഭിച്ചതായി ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്.

പരിശീലകന്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. അതിന് കളത്തില്‍ എനിക്ക് അദ്ദേഹത്തിന് വേണ്ടി കളിച്ചേ പറ്റൂ. ക്യമ്പില്‍ എത്രയും വേഗം ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഉടന്‍ അതിനുള്ള ഒരുക്കത്തിലാണെന്നും അനസ് പറഞ്ഞു. സഹല്‍ അബ്ദുള്‍ സമദ് ആഷിക് കുരുണിയന്‍, ജോബി ജസ്റ്റിന്‍ എന്നീ മലയാളികളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ ടീം ഇങ്ങനെ 

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Kamaljit Singh, Vishal Kaith.
DEFENDERS: Pritam Kotal, Nishu Kumar, Rahul Bheke, Salam Ranjan Singh, Sandesh Jhingan, Adil Khan, Anas Edathodika, Anwar Ali (Jr), Sarthak Golui, Subhasish Bose, Narender Gahlot.
MIDFIELDERS: Udanta Singh, Jackichand Singh, Brandon Fernandes, Anirudh Thapa, Raynier Fernandes, Pronay Halder, Rowllin Borges, Vinit Rai, Sahal Abdul, Amarjit Singh, Lallianzuala Chhangte, Mandar Rao Desai, Ashique Kuruniyan, Nikhil Poojary, Michael Soosairaj.
FORWARDS: Balwant Singh, Sunil Chhetri, Jobby Justin, Farukh Choudhary, Manvir Singh.

Follow Us:
Download App:
  • android
  • ios