മലപ്പുറം: ഇന്ത്യന്‍ ഫുട്ബോൾ താരം അനസ് എടത്തൊടികയുടെ മാതാവ് കദീജ (60)നിര്യാതയായി. കബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുണ്ടപ്പലം ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടക്കും. അനസിന്റെ പിതാവ് മുഹമ്മദ് എടത്തൊടിക കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നിര്യാതനായിരുന്നു.

ഏഷ്യാ കപ്പിൽ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സെന്റര്‍ ബാക്ക് താരം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ അഭ്യർത്ഥന മാനിച്ച് വീണ്ടും കളിക്കളത്തിലിറങ്ങിയിരുന്നു. ഇന്റര്‍ കോണ്ടിനന്റൽ കപ്പിൽ ടീമിലെത്തിയ അനസ് പിന്നീട് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലും ഇന്ത്യക്കായി കളിച്ചു.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച അനസ് ഇത്തവണ എടികെക്കൊപ്പമാണ്.