Asianet News MalayalamAsianet News Malayalam

കിരീടപ്പോരാട്ടങ്ങളിലെ മാലാഖ, ഏയ്ഞ്ചല്‍ ഡി മരിയ ഫൈനലില്‍ ഇറങ്ങും; പ്രതീക്ഷയോടെ അര്‍ജന്‍റീന

ലുസൈൽ സ്റ്റേഡിയത്തിലും ഇതുപോലൊരു സുന്ദര നിമിഷം പ്രതീക്ഷിക്കുന്നുണ്ട് ഓരോ ആൽബി സെലസ്റ്റിയനും. ഒരു പക്ഷെ 2014 ലോകകപ്പിന്‍റെ ഫൈനലില്‍ ജര്‍മനിക്കെതിരെ ഡി മരിയകളിച്ചിരുന്നെങ്കിൽ ഇത്ര നെഞ്ചിടിപ്പോടെ മെസിക്കും സംഘത്തിനും വീണ്ടും ഖത്തറിലേക്ക് വരേണ്ടി വരില്ലായിരുന്നുവെന്നുപോലും കരുതുന്നവരാണ് അര്‍ജന്‍റീനിയന്‍ ആരാധകര്‍.

Angel De Maria set to play in the starting XI in World Cup Final
Author
First Published Dec 16, 2022, 10:15 AM IST

ദോഹ: ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെിരായ കിരീടപ്പോരാട്ടത്തില്‍ ഏഞ്ചൽ ഡി മരിയ മടങ്ങിയെത്തുമെന്ന വാര്‍ത്തകൾ വലിയ പ്രതീക്ഷയാണ് അര്‍ജന്‍റൈൻ ആരാധകർക്ക്  നൽകുന്നത്. രണ്ട് ഫൈനലുകളിൽ ഗോൾ നേടിയ ഡി മരിയ ഒരിക്കൽ കൂടി മാലാഖയാകുമെന്നാണ് പ്രതീക്ഷ. മെസിയെ പോലെ ഡി മരിയക്കും അവസാന ലോകകപ്പ് മത്സരമാണ് ഫൈനല്‍.

മാരക്കാനയുടെ മുറ്റത്ത് മാലാഖ പ്രത്യക്ഷപ്പെട്ട നിമിഷം. 28 വര്‍ഷത്തെ അര്‍ജന്‍റീനയുടെ കാത്തിരിപ്പ് പൂര്‍ണമായ മുഹൂര്‍ത്തം. ലിയോണൽ മെസിയും ഓരോ അര്‍ജന്‍റൈൻ ആരാധകനും എന്നെന്നും കടപ്പെട്ടിരിക്കും ഏയ്ഞ്ചൽ ഡി മരിയയെന്ന ഈ  മനുഷ്യനോട്. 2008ൽ ബീജിംഗ് ഒളിംപിക്സിൽ അര്‍ജന്‍റീനയെ സ്വര്‍ണമണിയിച്ചതും, ഡി മരിയുടെ ഗോളായിരുന്നു.

എവിടെ നോക്കിയാലും ഗ്രീസ്‌മാന്‍; ഗോള്‍ഡൻ ബോള്‍ പോരാട്ടത്തില്‍ മെസിക്കൊപ്പം പേര്! അതും ഗോളില്ലാതെ

ലുസൈൽ സ്റ്റേഡിയത്തിലും ഇതുപോലൊരു സുന്ദര നിമിഷം പ്രതീക്ഷിക്കുന്നുണ്ട് ഓരോ ആൽബി സെലസ്റ്റിയനും. ഒരു പക്ഷെ 2014 ലോകകപ്പിന്‍റെ ഫൈനലില്‍ ജര്‍മനിക്കെതിരെ ഡി മരിയകളിച്ചിരുന്നെങ്കിൽ ഇത്ര നെഞ്ചിടിപ്പോടെ മെസിക്കും സംഘത്തിനും വീണ്ടും ഖത്തറിലേക്ക് വരേണ്ടി വരില്ലായിരുന്നുവെന്നുപോലും കരുതുന്നവരാണ് അര്‍ജന്‍റീനിയന്‍ ആരാധകര്‍.

എട്ട് വര്‍ഷം മുമ്പ് നടന്ന ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ മരിയോ ഗോട്സെ നേടിയ ഒറ്റ ഗോളിൽ അര്‍ജന്‍റീന വീണപ്പോൾ ടച്ച് ലൈനിനപ്പുറം നിസാഹയനായി നോക്കി നിൽക്കുകയായിരുന്നു ഡി മരിയ. അന്ന് കൈവിട്ട കിരീടം ഖത്തറില്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീന കലാശപ്പോരിന് ഇറങ്ങുന്നത്. ഇത്തവണയും പരിക്ക് വില്ലനായെങ്കിലും ഫൈനലിന് മുമ്പ് പൂര്‍ണ കായികക്ഷമത കൈവരിച്ചതോടെ അര്‍ജന്‍റീനയുടെ ആദ്യ ഇലവനിൽ തന്നെയുണ്ടാകും ഈ റൊസാരിയോക്കാരനും.

സുല്‍ത്താന്‍ നെയ്‌മര്‍ മഞ്ഞക്കുപ്പായത്തില്‍ തുടരും- റിപ്പോര്‍ട്ട്

ഈ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട ചെല്ലുമെന്ന് പറഞ്ഞ ഡി മരിയക്കും ഇതൊരു മരണക്കളിയാണ്. കാൽപന്ത് കളിയിലെ വലിയ സമ്മാനവും ഏറ്റു വാങ്ങി മടങ്ങാനുള്ള അവസരവും.

Follow Us:
Download App:
  • android
  • ios