ബാഴ്‌സലോണ: ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണ് ജേഴ്‌സിയില്‍. താരം ക്ലബ്ബിലെത്തിയ കാര്യം ബാഴ്‌സ ആരാധകര്‍ ഓദ്യോഗികമായി സ്ഥിരീകരിച്ചു. മാഡ്രിഡ് വിടുമെന്ന് ഗ്രീസ്മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ട്രാന്‍സ്ഫര്‍ വേഗത്തിലാക്കാന്‍ ക്ലബിന്റെ പ്രീസീസണ്‍ ക്യാംപില്‍ നിന്ന് താരം വിട്ടുനില്‍ക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷമായി അത്‌ലറ്റികോയുടെ സുപ്രധാന താരമാണ് ഗ്രീസ്മാന്‍. അവര്‍ക്കായി 255 മത്സരങ്ങളില്‍ നിന്നായി 133 ഗോളുകള്‍ നേടി. 43 അസിസ്റ്റും ഫ്രഞ്ച് താരത്തിന്റെ പേരിലുണ്ട്. ഒരു യൂറോ കപ്പും യുവേഫ സൂപ്പര്‍ കപ്പും അത്‌ലറ്റികോ ജേഴ്‌സിയില്‍ താരം സ്വന്തമാക്കി. 

കഴിഞ്ഞ സീസണില്‍ തന്നെ ഗ്രീസ്മാന്‍ ബാഴ്‌സയിലെത്തേണ്ടതായിരുന്നു. എന്നാല്‍ അത്‌ലറ്റികോ പ്രതിസന്ധിയിലായതിനാല്‍ അവിടെ തന്നെ തുടരുകയായിരുന്നു.