ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 36 അംഗ ടീമിനെയാണ് പരിശീലകന്‍ ലിയോണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. മെയ് 30ന് ടൂര്‍ണമെന്റിനുള്ള അവസാന 23 അംഗ ടീമിനെ പ്രഖ്യാപിക്കും. ജൂണ്‍ 14ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് ബ്രസീലാണ് ഇത്തവണ വേദി. ലോകകപ്പ് ടീമിലുണ്ടായിരുന്നവരില്‍ നിന്ന് 11 പേരെ മാത്രമാണ് ടീമിലേക്ക് പരിഗണിച്ചത്. 

ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ, മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗ എന്നിവര്‍ക്ക്  എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. മുന്നേറ്റത്തില്‍ ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, പൗളോ ഡിബാല, മൗറോ ഇക്കാര്‍ഡി എന്നീ പ്രമുഖരെല്ലാമുണ്ട്.