Asianet News MalayalamAsianet News Malayalam

ബ്രസീലുമായി വീണ്ടും യോഗ്യതാ മത്സരം കളിക്കാനാവില്ല, അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ച് അര്‍ജന്‍റീന

കഴിഞ്ഞ സെപ്റ്റംബറിൽ ബ്രസീലിൽ നടന്ന മത്സരമാണ്കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തത്.

Argentina approaches international sports court over abandoned WC qualifier against Brazil
Author
Buenos Aires, First Published Jul 18, 2022, 10:07 PM IST

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ റൗറൌണ്ടിനിടെ ബ്രസീലിയൻ ആരോഗ്യപ്രവർത്തകർ തടസ്സപ്പെടുത്തിയ ബ്രസീൽ-അർജന്‍റീന മത്സരം സംബന്ധിച്ച തർക്കം അന്താരാഷ്ട്ര കായിക കോടതിയിൽ. മത്സരം വീണ്ടും നടത്താനുള്ള ഫിഫയുടെ നീക്കത്തിനെതിരെ അർജന്‍റീന ഫുട്‌ബോൾ ഫെഡറേഷനാണ് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ബ്രസീലിൽ നടന്ന മത്സരമാണ്കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം ആരോഗ്യപ്രവര്‍ത്തകരുടെ നാടകീയ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തത്. എലിയാനോ മാർട്ടിനെസ്, ക്രിസ്ത്യൻ റൊമേറോ, ജിയോവാനി ലോസെൽസോ എന്നിവർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് മത്സരം തടസ്സപ്പെടുത്തിയത്.  പിന്നീട് ഈ മത്സരം നടത്തിയില്ല.

'നെയ്മര്‍ ഫോമിലായാല്‍ ബ്രസീല്‍ ഖത്തറില്‍ ലോകകപ്പുയര്‍ത്തും'; പ്രവചനവുമായി റൊണാള്‍ഡോ

ഈ മത്സരം സെപ്റ്റംബറിൽ വീണ്ടും നടത്തണമെന്നാണ് ഫിഫയുടെ ആവശ്യം. ഇതിനെതിരെയാണ് അർജന്‍റീന ഫുട്‌ബോൾ അസോസിയേഷൻ അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്, മത്സരം നടത്താതെ മുഴുവൻ പോയിന്‍റും അർജന്‍റീനയ്ക്ക്
നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫിഫ റാങ്കിംഗില്‍ ഫ്രാന്‍സ് ആദ്യ മൂന്നില്‍ നിന്ന് പുറത്ത്, അര്‍ജന്‍റീനക്ക് നേട്ടം

അടുത്തമാസം ആദ്യവാരം കോടതി വിധി വന്നേക്കും. ഇരുടീമുകളും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബ്രസീല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഖത്തര്‍ ലോകകപ്പിന് മുമ്പ് അര്‍ജന്‍റീനയും ബ്രസീലും തമ്മില്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടത്താനിരുന്ന സൗഹൃദ പോരാട്ടവും നേരത്തെ ഉപേക്ഷിച്ചിരുന്നു. അര്‍ജന്‍റീന അപ്രതീക്ഷിതമായി പിന്‍മാറിയതിനാലാണ് അവസാന നിമിഷം മത്സരം ഉപേക്ഷിച്ചത്.മത്സരത്തിന്‍റെ 60,000-ലേറെ ടിക്കറ്റുകൾ വിറ്റതിനു ശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

Follow Us:
Download App:
  • android
  • ios