സൂപ്പർ ക്ലാസിക്കോയിൽ ബ്രസീലിനെ വീഴ്ത്തി അർജന്‍റീന. സൗദി അറേബ്യയിലെ റിയാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീനയുടെ ജയം. 

റിയാദ്: സൂപ്പർ ക്ലാസിക്കോയിൽ ബ്രസീലിനെ വീഴ്ത്തി അർജന്‍റീന. സൗദി അറേബ്യയിലെ റിയാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീനയുടെ ജയം. വിലക്കിന് ശേഷം തിരിച്ചെത്തിയ നായകൻ ലിയോണൽ മെസിയാണ് അർജന്‍റീനയുടെ ഗോൾ നേടിയത്. 

13ാം മിനുട്ടിൽ മെസി എടുത്ത പെനാൽറ്റി കിക്ക് ബ്രസീൽ ഗോളി അലിസൺ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ മെസി ഗോൾ ഉറപ്പാക്കി. ബ്രസീലിന് കിട്ടിയ പെനാൽറ്റി ഗബ്രിയേൽ ജിസ്യൂസ് പാഴാക്കി. ബ്രസീൽ ഗോളി അലിസൺ മികച്ച സേവുകളുമായി മത്സരത്തിൽ തിളങ്ങി. കഴിഞ്ഞ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് തോറ്റ് പുറത്തായതിന് മധുര പ്രതികാരമായി അർജന്‍റീനയുടെ ജയം.