മൂന്ന് മാസത്തെ ഇടവേളക്കു ശേഷമാണ് മെസി രാജ്യത്തിന് വേണ്ടി ബൂട്ടണിയുന്നത്.

റിയാദ്: ആരാധകരെ ആവേശം കൊള്ളിയ്ക്കുന്ന അർജന്‍റീന-ബ്രസീൽ ഫുട്ബാള്‍ പോരാട്ടം റിയാദില്‍. ഈ മാസം 15നാണ് ഇരു ടീമികളും തമ്മിലുള്ള സൗഹൃദ മത്സരം ഈ മാസം 15നു റിയാദില്‍ നടക്കുന്നത്. വിലക്കിനെ തുടര്‍ന്ന്ന, മൂന്ന് മാസത്തെ ഇടവേളക്കു ശേഷമാണ് മെസി രാജ്യത്തിന് വേണ്ടി ബൂട്ടണിയുന്നത്. റിയാദ് കിംഗ് സൗദ് സ്റ്റേഡിയത്തിലാണ് മത്സരം. കോപ അമേരിക്ക ഫുട്ബാൾ മത്സരത്തിൽ റഫറിയെയും ലാറ്റിനമേരിക്കൻ ഫെഡറേഷനെയും വിമർശിച്ചതിന്‍റെ പേരിൽ മെസിക്ക് മൂന്ന് മാസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

അര്‍ജന്‍റീനന്‍ നിരയില്‍ സെർജിയോ അഗ്വീറോയും ബൂട്ടണിയും. ബ്രസീലിനു പുറമെ ഉറുഗ്വായുമായും അർജന്റീന സന്നാഹ മത്സരം കളിക്കുന്നുണ്ട്. അർജന്‍റീന - ഉറുഗ്വേ പോരാട്ടം നവംബർ 18 നു ഇസ്രായേലിലാണ് നടക്കുന്നത്.