കഴിഞ്ഞ ശനിയാഴ്ട നടന്നലാര്‍ കോര്‍ട്ടാഡ-എല്‍ റിയുണൈറ്റ് ടീമുള്‍ തമ്മിലുള്ള പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതേഷേധിച്ച് കോര്‍ട്ടാഡ ടീം അംഗമായ ടാപോണ്‍, റഫറി ക്രിസ്റ്റ്യന്‍ ഏരിയര്‍ പനിഗുവയെ മര്‍ദ്ദിക്കുന്ന വീഡിയോ തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ബ്യൂണസ് അയേഴ്സ്: പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയെ തല്ലിയ സംഭവത്തിലുള്‍പ്പെട്ട അര്‍ജന്‍റീന യുവ ഫുട്ബോള്‍ താരം വില്യംസ് അലക്സാണ്ടര്‍ ടാപോണിനെ(24) റെയില്‍വെ സ്റ്റേഷനില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്തെി. തലക്ക് വെടിയേറ്റ മരിച്ച നിലയിലാണ് ടാപോണിന്‍റെ മൃതദേഹം കണ്ടെത്തിയതെങ്കിലും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ടാപോണിന്‍റെ വസതിക്ക് ഏതാനും വാര അകലെയുള്ള റെയില്‍വെ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ട നടന്നലാര്‍ കോര്‍ട്ടാഡ-എല്‍ റിയുണൈറ്റ് ടീമുള്‍ തമ്മിലുള്ള പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതേഷേധിച്ച് കോര്‍ട്ടാഡ ടീം അംഗമായ ടാപോണ്‍, റഫറി ക്രിസ്റ്റ്യന്‍ ഏരിയര്‍ പനിഗുവയെ മര്‍ദ്ദിക്കുന്ന വീഡിയോ തിങ്കളാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ കടുത്ത സംഘര്‍ഷത്തിലായിരുന്നു ടാപോണെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ അഗസ്റ്റീന വ്യക്തമാക്കി.

മരിക്കുന്നതിന് തൊട്ടുമുമ്പ് ഫോണില്‍ ഗുഡ് ബൈ എന്ന് പറഞ്ഞ് തനിക്ക് ശബ്ദസന്ദേശം അയച്ചിരുന്നുവെന്നും ടാപോണിന്‍റെ ഭാര്യ പറഞ്ഞു. ഗുഡ് ബൈ, ഞാന്‍ ജയിലില്‍ കിടന്ന് എല്ലാവരും അനുഭവിക്കുന്നതിനെക്കാള്‍ നല്ലത്, ഞാന്‍ മാത്രം അനുഭവിക്കുന്നത്, നമ്മുടെ കുട്ടികളെ നന്നായി നോക്കണം എന്നായിരുന്നു സന്ദേശം. റഫറിയെ മര്‍ദ്ദിച്ചശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ സംഭവത്തില്‍ തനിക്ക് ഖേദമുണ്ടെന്ന് ടാപോണ്‍ പ്രതികരിച്ചിരുന്നു. താന്‍ മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും ആ അഞ്ച് മിനിറ്റ് സ്വയം നിയന്ത്രിക്കാനായില്ലെന്നും ടാപോണ്‍ പറഞ്ഞിരുന്നു.

ഫിഫ വനിതാ ലോക കപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ന്യൂസിലാന്‍ഡില്‍ വെടിവയ്പ്

മത്സരത്തിനിടെ ടാപോണ്‍ റഫറിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന റഫറിയുടെ തലയില്‍ തൊഴിക്കുകയും ചെയ്തു.അബോധാവസ്ഥയിലായ റഫറിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയായിരുന്നു ജീവന്‍ രക്ഷിച്ചത്. റഫറിയുടെ പരാതിയില്‍ ടാപോണിനെതിരെ കൊലപാതക ശ്രമം അടക്കം 10 മുതല്‍ 15 വര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തിയിരുന്നു. ടാപോണിന് ആജീവനാന്ത വിലക്കും ശുപാര്‍ശ ചെയ്തിരുന്നു.