കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുകയായിരുന്നു.

കൊച്ചി: കേരള ബ്ലാസ്റ്റഴ്‌സിന്റെ (Kerala Blasters) അര്‍ജന്റൈന്‍ താരം ജോര്‍ജെ പെരേര ഡയസ് (Jorge Pereyra Diaz) ക്ലബ് വിട്ടു. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 21 മത്സരങ്ങള്‍ കളിച്ച ഡയസ് എട്ട് ഗോളും നേടിയിരുന്നു. അര്‍ജന്റൈന്‍ (Argentina) ക്ലബ് അത്‌ലറ്റികോ പ്ലേറ്റന്‍സെയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയിരുന്നത്.

Scroll to load tweet…

നേരത്തെ, കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ സൈനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുകയായിരുന്നു. സ്‌ട്രൈക്കറായിട്ടാണ് അപ്പോസ്തൊലോസ് കളിക്കുന്നത്. ഡയസ് ക്ലബ് വിടുമെന്ന് മുന്‍കൂട്ടി കണ്ടാണ് അപ്പോസ്തൊലോസിനെ ടീമിലെത്തിച്ചതെന്ന് വേണം നിരീക്ഷിക്കാന്‍. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. താരം 2023 സീസണ്‍ വരെ മഞ്ഞ ജഴ്സി അണിയും.

മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.