ലിയോണൽ മെസിയുടെ നിലവിലെ ക്ലബ്ബായ ഇന്‍റർ മയാമിക്ക് ഒക്ടോബർ 19 വരെ റെഗുലർ സീസൺ മത്സരങ്ങൾ ക്രമീകരിച്ചിട്ടുമുണ്ട്
തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രി പറഞ്ഞ തീയതികളിൽ സംശയം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ. ഒക്ടോബർ അവസാന വാരം അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള വിൻഡോ അല്ലെന്നാണ് പലരും പറയുന്നത്. 2030 വരെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ ക്ലബ്ബുകൾ വിട്ടുനൽകേണ്ട തീയതികൾ 2023ൽ ഫിഫ പ്രസിദ്ധീകരിച്ചിരുന്നു.
അതനുസരിച്ച് ഈ വർഷം ഒക്ടോബർ 6 മുതൽ 14 വരെയും നവംബർ 10 മുതൽ 18 വരെയുമാണ് അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേള. ഇതിൽ മാറ്റം വരുത്താൻ അനുമതി നൽകിയിരുന്നോ എന്നത് വ്യക്തമല്ല. ലിയോണൽ മെസിയുടെ നിലവിലെ ക്ലബ്ബായ ഇന്‍റർ മയാമിക്ക് ഒക്ടോബർ 19 വരെ റെഗുലർ സീസൺ മത്സരങ്ങൾ ക്രമീകരിച്ചിട്ടുമുണ്ട് .സെപ്റ്റംബർ 14 വരെയുള്ള അർജന്‍റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.
അതേസമയം, ഇതിഹാസ ഫുട്‌ബോളര്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരത്തിലെത്തുമെന്നാണ് മന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. നവംബര്‍ രണ്ട് വരെ അദ്ദേഹം കേരളത്തില്‍ തുടരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. രണ്ട് സൗഹൃ മത്സരവും അര്‍ജന്‍റീന ടീം കേരളത്തില്‍ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതു വേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. സ്ഥിരീകരിക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ താരം ലിയോണല്‍ മെസി അടക്കം അര്‍ജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്ന് തിരുവനന്തപുരുത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ അറിയിച്ചിരുന്നു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ വെച്ച് മത്സരം നടക്കും. കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും.
