10 കളിയില്‍ ടോട്ടനത്തിന് 21ഉം ആഴ്‌സനലിന് 13 ഉം പോയിന്റാണുള്ളത്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാര്‍ നേര്‍ക്കുനേര്‍. ടോട്ടനവും ആഴ്‌സനലും കൊമ്പുകോര്‍ക്കും. ടോട്ടനം മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് മത്സരം. നിലവില്‍ 10 കളിയില്‍ ടോട്ടനത്തിന് 21ഉം ആഴ്‌സനലിന് 13 ഉം പോയിന്റാണുള്ളത്. നിലവിലെ ജേതാക്കളായ ലിവര്‍പൂളും ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന് തുടങ്ങുന്ന മത്സരത്തില്‍ വൂള്‍വ്‌സാണ് എതിരാളികള്‍. 10 കളിയില്‍ 21 പോയിന്റുള്ള ലിവര്‍പൂള്‍ പ്രമുഖ താരങ്ങളുടെ പരിക്ക് കാരണം വലയുകയാണ്. മുന്‍ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും ഷെഫീല്‍ഡ് യുണൈറ്റഡും തമ്മിലുള്ള മത്സരം രാത്രി 7.45ന് തുടങ്ങും.