Asianet News MalayalamAsianet News Malayalam

യൂറോപ്പാ ലീഗ്: സോക്രട്ടിസിന് ചുവപ്പ് കാര്‍ഡ്; ആഴ്‌സനലിനെ അട്ടിമറിച്ച് റെന്നെസ്

ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ആഴ്സനലിന് തോൽവി. ഫ്രഞ്ച് ക്ലബായ റെന്നെസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആഴ്സനലിനെ വീഴ്ത്തി. 

ARSENAL VS RENNES MATCH REPORT
Author
Rennes, First Published Mar 8, 2019, 8:29 AM IST

റെന്നെസ്: യൂറോപ്പാ ലീഗ് ഫുട്ബോളിൽ ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ആഴ്സനലിന് തോൽവി. ഫ്രഞ്ച് ക്ലബായ റെന്നെസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആഴ്സനലിനെ വീഴ്ത്തി. മൂന്നാം മിനുറ്റിൽ അലക്സ് ഇവോബി ആഴ്സനലിനെ മുന്നിലെത്തിച്ചു. 42-ാം മിനുറ്റിൽ ബെഞ്ചമിൻ ബോറിഗാർഡിന്‍റെ ഗോളിലൂടെ ഒപ്പമെത്തിയ റെന്നിയ 65-ാം മിനുറ്റിൽ നാച്ചോ മൊണേറൽ വഴങ്ങിയ സെൽഫ്ഗോളിലൂടെയാണ് മുന്നിലെത്തിയത്.

88-ാം മിനുറ്റിൽ ഇസ്മയില സറാണ് റെന്നിയക്കായി മൂന്നാം ഗോൾ നേടിയത്. പ്രതിരോധ താരം സോക്രട്ടിസ് റെഡ്കാർഡ് കണ്ട് പുറത്തായതും ആഴ്സനലിന് തിരിച്ചടിയായി. മറ്റ് മത്സരങ്ങളിൽ ഐൻട്രാക്റ്റിക്ക് ഇന്‍റർ മിലാനെ ഗോൾരഹിത സമനിലയിൽ തളച്ചു. സെവിയ- സ്ലാവിയ പ്രാഹ മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും രണ്ട് ഗോൾവീതം നേടി.

Follow Us:
Download App:
  • android
  • ios