നിലവിലുള്ള ടീമില്‍ പ്രതിഭയുള്ള നിരവധി താരങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ ആഴ്സണലിന് തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  

ലണ്ടന്‍: സമീപകാലത്തൊന്നുമില്ലാത്ത മോശം ഫോമിലാണ് ആഴ്സണലാണ്. പ്രീമിയര്‍ ലീഗില്‍ പുതിയ സീസണ്‍ ആരംഭിച്ചിരിക്കെ ടീമില്‍ മടങ്ങിയെത്താനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് മുന്‍ പരിശീലകന്‍ ആഴ്സന്‍ വെങ്ങര്‍. നിലവിലുള്ള ടീമില്‍ പ്രതിഭയുള്ള നിരവധി താരങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ ആഴ്സണലിന് തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ ക്ലബ്ബിനായി തന്റെ മികച്ച വര്‍ഷങ്ങളെല്ലാം നല്‍കി. ഇന്ന് നല്ല രീതിയിലാണ് ക്ലബ്ബ് മുന്നോട്ടുപോകുന്നത്. താനിപ്പോള്‍ ഒരു ആരാധകന്‍ മാത്രമാണെന്നും വെങ്ങര്‍ വ്യക്തമാക്കി. 1996ല്‍ പരിശീലകനായെത്തിയ ആഴ്‌സന്‍ വെങ്ങര്‍ക്ക് കീഴില്‍ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഏഴ് എഫ്എ കപ്പും ടീം സ്വന്തമാക്കിരുന്നു.

നിലവിലെ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്ക്ക് കീഴില്‍ സീസണില്‍ ആദ്യ മൂന്ന് മത്സരത്തിലും ടീം തോറ്റിരുന്നു. നിലവില്‍ അവസാന സ്ഥാനത്താണ് ഗണ്ണേഴ്‌സ്. നോര്‍വിച്ച് സിറ്റിക്കെതിരെയാണ് ആഴ്‌സനലിന്റെ അടുത്ത മത്സരം.