എട്ടു മണിക്കൂർ സമയമെടുത്ത് ചുവരിലും തറയിലുമായി കായിക ഉപകരണങ്ങൾ നിരത്തിയാണ് ചിത്രം പൂർത്തിയാക്കിയത്

തൃശ്ശൂര്‍: കായിക ഉപകരണങ്ങൾ ഉപയോഗിച്ച് ലയണൽ മെസിയുടെ ത്രിമാന രൂപം ഒരുക്കി ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ്. കോപ്പ അമേരിക്കയിലെ അർജന്റീനയുടെ വിജയമാണ് പ്രചോദനം. അമ്പതോളം ജേഴ്‌സികൾ, 10 ഫുട്ബോളുകൾ, 15 തൊപ്പികൾ, നൂറോളം ഗ്ലൗസുകൾ, സ്റ്റമ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഈ രൂപം നിർമ്മിച്ചത്. 

തൃശ്ശൂര്‍ മതിലകം മതിൽമൂലയിലുള്ള പ്ലെ ഗെയിംസ് എന്ന കടയിൽ ആണ് 25 അടി വലുപ്പത്തിൽ മെസിയുടെ രൂപം. എട്ടു മണിക്കൂർ സമയമെടുത്ത് ചുവരിലും തറയിലുമായി കായിക ഉപകരണങ്ങൾ നിരത്തിയാണ് ചിത്രം പൂർത്തിയാക്കിയത്. ഒരു പ്രത്യേക സ്ഥലത്തു നിന്നാൽ രൂപം പൂർണമായി കാണാവുന്ന തരത്തിലാണ് ക്രമീകരണം. രാകേഷ് പള്ളത്, ഫെബിൻ, സിബിഷ് തുടങ്ങിയ സുഹൃത്തുക്കളും മെസിയുടെ രൂപം തയ്യാറാക്കാൻ ഡാവിഞ്ചി സുരേഷിന് പിന്തുണ നൽകി. 

അര്‍ജന്‍റീന 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോപ്പ അമേരിക്ക കിരീടമുയര്‍ത്തിയത്. സൂപ്പര്‍താരം ലിയോണല്‍ മെസിയുടെ ആദ്യ രാജ്യന്തര കിരീടം കൂടിയാണിത്. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. കാനറികളെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിക്കുകയായിരുന്നു. ആദ്യപകുതിയിലെ 22-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. 

ഇത്തവണ കോപ്പയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഗോളടിച്ചും ഗോളടിപ്പിച്ചും കളംനിറഞ്ഞ ലിയോണല്‍ മെസിക്കായിരുന്നു. ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററും മെസി തന്നെ. അർജന്റീനയടിച്ച 12 ഗോളുകളിൽ ഒന്‍പതിലും മെസിയുടെ കാലുകൾ ഒപ്പുവച്ചു. നാല് തവണ വലകുലുക്കിയെങ്കില്‍ അഞ്ച് തവണ സഹതാരങ്ങൾക്ക് പന്തെത്തിച്ചു. അങ്ങനെ കോപ്പയുടെയും അര്‍ജന്‍റീനയുടേയും സൂപ്പര്‍താരമായി ലിയോണല്‍ മെസി മൈതാനത്ത് വിലസുകയായിരുന്നു. 

ഒളിംപിക്‌സ് മെഗാ ക്വിസ്: മൂന്നാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ഒളിംപിക്‌ വില്ലേജില്‍ കൊവിഡ് ബാധ; ആശങ്കയോടെ കായിക ലോകം

മാരക്കാനയില്‍ കാനറികള്‍ ചിറകറ്റുവീണു; മെസിക്ക് സ്വപ്‌ന കോപ്പ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona