ഞങ്ങളാണ് ആസ്‌റ്റണ്‍ വില്ല, ഞങ്ങള്‍ തിരിച്ചെത്തി...ആരാധകരെ ത്രസിപ്പിച്ച് ട്വിറ്ററില്‍ ക്ലബിന്‍റെ വീഡിയോ

ലണ്ടന്‍: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്റ്റൺ വില്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തിരിച്ചെത്തി. പ്ലേ ഓഫ് ഫൈനലിൽ ഡെർബി കൗണ്ടിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ആസ്റ്റൻവില്ല പ്രീമിയർ ഡിവിഷനിൽ തിരിച്ചെത്തിയത്. 

Scroll to load tweet…

അൻവർ അൽ ഖാസിയും ജോൺ മക്‌ഗിന്നുമാണ് ആസ്റ്റൻ വില്ലയുടെ സ്കോറർമാർ. നോർവിച്ച് സിറ്റിയും ഷെഫീൽഡ് യുണൈറ്റഡുമാണ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ മറ്റ് ടീമുകൾ. കാർഡിഫ് സിറ്റി, ഫുൾഹാം, ഹഡേഴ്‌സ് ഫീൽഡ് എന്നിവരാണ് ഈ സീസണിൽ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടത്.