റോം: സീരി എയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരങ്ങളില്‍ റോമ, അറ്റ്‌ലാന്റ, ടൊറിനൊ, സസൗളോ ടീമുകള്‍ ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാര്‍മയ്‌ക്കെതിരെയായിരുന്നു റോമയുടെ ജയം. അറ്റ്‌ലാന്റ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാംപ്‌ഡോറിയയെ തോല്‍പ്പിച്ചു. സസൗളോ ഇതേ സ്‌കോറിന് ബൊളോഗ്നയേയും ടൊറിനൊ 3-1ന് ബ്രഷ്യയെ തകര്‍ത്തു.

പാര്‍മയ്‌ക്കെതിരെ ലീഡ് വഴങ്ങിയ ശേഷമായിരുന്നു റോമയുടെ ജയം. ഒമ്പതാം മിനിറ്റില്‍ ജുറാജ് കുക്കയിലൂടെ പാര്‍മ മുന്നിലെത്തി. എന്നാല്‍ ഹെന്റിക് മിഖിതര്യാന്‍, ജോര്‍ദാന്‍ വെരേടൗട്ട് എന്നിവരുടെ ഗോളുകള്‍ റോമയ്ക്ക് ജയമൊരുക്കി. സാംപ്‌ഡോറിയക്കെതിരെ റാഫേള്‍ ടൊളൊ, ഫെര്‍ണാണ്ടോ മുറീല്‍ എന്നിവരാണ് അറ്റ്‌ലാന്റയുടെ ഗോളുകള്‍ നേടിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും അവര്‍ക്ക് സാധിച്ചു. 

ഡൊമനികോ ബെറാര്‍ഡി, ലൂകാസ് ഹരാസ്ലിന്‍ എന്നിവരാണ് സസൗളോയുടെ ഗോളുകള്‍ നേടിയത്. മുസ ബാരോയാണ് ബൊളോഗ്നയുടെ ആശ്വാസ ഗോള്‍ നേടിയത്. ബ്രഷ്യക്കെതിരെ അന്ദ്രേ ബെലോട്ടി, സിമോണ്‍ സസ എന്നിവര്‍ ടൊറിനോയുടെ ഗോളുകള്‍ നേടി. ഒരു ഗോള്‍ അവരുടെ ദാനമായിരുന്നു. ഏണസ്‌റ്റോ ടൊറേഗ്രോസോയുടെ വകയായിരുന്നു ബ്രഷ്യയുടെ ഏകഗോള്‍.