ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെയ്ക്ക് തകര്‍പ്പന്‍ ജയം. എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ക്കുകയായിരുന്നു സന്ദര്‍ശകര്‍. റോയ് കൃഷ്ണ രണ്ടും ഡേവിഡ് വില്ല്യംസ് ഒരു ഗോളും നേടി. ജയത്തോടെ എടികെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏഴ്  മത്സരങ്ങളില്‍ നിന്ന്  14 പോയിന്റാണ് എടികെയുടെ അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങള്‍ കളിച്ച നോര്‍ത്ത് ഈസ്റ്റ് 10 പോയിന്റുമായി നാലാമതാണ്.

പന്തടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റായിരുന്നു മുന്നിലെങ്കിലും മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ എടികെ അക്കൗണ്ട് തുറന്നു. വില്യംസാണ് ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് എടികെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഒരു ഗോള്‍ കൂടി നേടി എടികെ വിജയം ഉറപ്പിച്ചു.