കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ എടികെയ്ക്ക് സമനില. മുംബൈ സിറ്റിയാണ് മുന്‍ ചാംപ്യന്മാരെ സമനിലയില്‍ തളച്ചത്. ഇരുവരും രണ്ട് ഗോള്‍ വീതം നേടി. പാട്രിക് ചൗധരി, സെര്‍ജെ കെവിന്‍ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. മൈക്കല്‍ സൂസൈരാജ്, റോയ് കൃഷ്ണ എന്നിവരാണ് എടികെയുടെ ഗോള്‍ നേടിയത്.

38ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. എഡു ഗാര്‍സിയയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ മുംബൈ തിരിച്ചടിച്ചു. 62ാം മിനിറ്റില്‍ മുഹമ്മദ് ലാര്‍ബിയുടെ സഹായത്തില്‍ ചൗധരി ഗോള്‍ നേടുകയായിരുന്നു. 

പിന്നീട് ഇഞ്ചുറി സമയത്ത് കെവിന്‍ മുംബൈക്ക് ലീഡ് സമ്മാനിച്ചു. ബിപിന്‍ സിങ്ങിന്റെ സഹായത്തിലായിരുന്നു ഗോള്‍. മുംബൈ വിജയിക്കുമെന്ന തോന്നലില്‍ എടികെ തിരിച്ചടിച്ചു. അവസാന നിമിഷം റോയ് കൃഷ്ണയാണ് എടികെയ്ക്ക് സമനില സമ്മാനിച്ചത്. 

ആറ് മത്സരങ്ങളില്‍ 11 പോയിന്റുമായി ഒന്നാമതാണ് എടികെ. ഇത്രയും മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള മുംബൈ സിറ്റി ഏഴാം സ്ഥാനത്താണ്.