ബംഗ്ലാദേശ് ചാംപ്യന്മാരായ ബസുന്ധര കിംഗ്‌സിനെതിരെ ഇന്ന് സമനില നേടിയാല്‍ എടികെ ബഗാന്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കും. വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. 

മാലി: എഎഫ്‌സി കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പാക്കാന്‍ എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങും. ബംഗ്ലാദേശ് ചാംപ്യന്മാരായ ബസുന്ധര കിംഗ്‌സിനെതിരെ ഇന്ന് സമനില നേടിയാല്‍ എടികെ ബഗാന്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കും. വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. 

ബഗാന്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബെംഗളൂരു എഫ് സിയെയും രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് മാസിയയെയും തോല്‍പിച്ചിരുന്നു.

ബസുന്ധര കിംഗ്സിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബംഗളൂരു എഫ്‌സിയുടെ സെമി ഫൈനല്‍ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനോട് തോറ്റതും അവര്‍ക്ക് വിനയായി.