മലയാളി താരം ജോബി ജസ്റ്റിനെ റാഞ്ചി ഐഎസ്എല്‍ ക്ലബ് എടികെ. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിന്‍റെ ഗോളടിവീരനായ മലയാളി താരം ജോബി ജസ്റ്റിനെ റാഞ്ചി ഐഎസ്എല്‍ ക്ലബ് എടികെ. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…

ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ എടികെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ജോബിയെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 18 ഗോള്‍ മാത്രം എടികെ ഗോളടിവീരനെ കൂടെക്കൂട്ടുന്നത് ഇതിനായാണ്. ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളിനായി 17 മത്സരങ്ങളില്‍ ഒന്‍പത് ഗോളുകളാണ് ജോബി വലയിലെത്തിച്ചത്. ലീഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന ഗോള്‍വേട്ടയാണിത്.