മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട് റയൽ മാഡ്രിഡ് സീസണിലെ രണ്ടാം തോൽവി വഴങ്ങി. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും വിജയം തുടർന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില കുരുക്ക്.
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ സീസണില്‍ റയല്‍ മാഡ്രിഡിന് രണ്ടാം തോല്‍വി. നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് റയലിനെ തോല്‍പിച്ചു. ആദ്യപകുതിയില്‍ ഇരുടീമും ഗോള്‍ നേടിയില്ല. അന്‍പത്തിരണ്ടാം മിനിറ്റില്‍ ഡീന്‍ ഹൂയ്ജ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ അത്‌ലറ്റിക്കോ രണ്ടുഗോള്‍ ലീഡ് നേടി.യ ഗ്രിമാല്‍ഡോയും ജൊനാഥന്‍ ഡേവിസും ആയിരുന്നു സ്‌കോറര്‍മാര്‍. കളിതീരാന്‍ ഒരുമിനിറ്റുള്ളപ്പള്‍ അന്റോണിയോ റൂഡിഗറാണ് റയലിന്റെ മറുപടി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ജയം തുടരുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്ര തുടരുന്നു. തുടരെ അഞ്ചാംജയം നേടിയ സിറ്റി, മൂന്നിനെതിരെ അഞ്ച് ഗോളിന് സണ്ടര്‍ലാന്‍ഡിനെ തോല്‍പിച്ചു. അന്റോയ്ന്‍ സെമന്യോ സിറ്റിക്കായ ഇരട്ട ഗോള്‍ നേടി. എന്‍സോ ഫെര്‍ണാണ്ടസ്, റയാന്‍ ചെര്‍കി, എര്‍ലിങ് ഹാളണ്ട് എന്നിവരാണ് സിറ്റിയുടെ മറ്റ് സ്‌കോറര്‍മാര്‍. ബ്രയാന്‍ ബ്രോബേയാണ് സണ്ടര്‍ലാന്‍ഡിന്റെ ഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒറ്റ ഗോളിന് ബോണ്‍മൗത്തിനെ തോല്‍പിച്ചു. അന്‍പത്തിയേഴാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാകാണ് നിര്‍ണായക ഗോള്‍ നേടിയത്. സീസണില്‍ ലിവര്‍പൂളിന്റെ രണ്ടാം ജയമാണിത്. ഒന്‍പത് പോയിന്റ് മാത്രമുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്താണിപ്പോള്‍.
അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനിലക്കുരുക്ക്. ഫുള്‍ഹാം ഓരോ ഗാളടിച്ച് യുണൈറ്റഡിനെ സമനിലയില്‍ തളച്ചു. സീസണില്‍ യുണൈറ്റഡിന്റെ രണ്ടാം സമനിലയാണിത്. അറുപത്തിമൂന്നാം മിനറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ സെല്‍ഫ് ഗോളിലൂടെ ഫുള്‍ ഹാം മുന്നിലെത്തി. കളീതിരാന്‍ ഒരുമിനറ്റ് ഉള്ളപ്പോള്‍ മത്തേയൂസ് കൂഞ്ഞയാണ് ലിവര്‍പൂളിനെ രക്ഷിച്ച സമനില ഗോകള്‍ നേടീയത്.
ഇന്റര്‍ മയാമിക്ക് സമനില
ലിയോണല്‍ മെസ്സി ഗോള്‍ നേടിയ മത്സരത്തില്‍ ഇന്റര്‍മയാമിക്ക് സമനില. സാന്‍ ഡിയാഗോ എഫ്സിക്കെതിരെ രണ്ട് ഗോള്‍ വീതം നേടിയാണ് മയാമി സമനില പിടിച്ചത്. 12ാം മിനിറ്റില്‍ സാന്‍ ഡിയാഗോ ആണ് ആദ്യം ഗോള്‍ നേടിയത്. പിന്നാലെ 24- മിനിറ്റിലായിരുന്നു മെസ്സിയുടെ ഫ്രീ കിക്ക് ഗോള്‍. മെസ്സിയുടെ കരിയറിലെ 75-ാം ഫ്രീ കിക്ക് ഗോളായിരുന്നു ഇത്. ആകെ ഗോള്‍ നേട്ടം 930 ആയി. 74 മിനിറ്റില്‍ സുവാരസും ഗോള്‍ നേടി. എന്നാല്‍ 82- മിനിറ്റില്‍ സാന്‍ ഡിയാഗോ ഒപ്പമെത്തുകയായിരുന്നു.

