ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മയോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ തോല്‍പ്പിച്ചത്.

മാഡ്രിഡ്: ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മയോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ തോല്‍പ്പിച്ചത്. അല്‍വാരോ മൊറാട്ടയുടെ ഇരട്ട ഗോളുകളാണ് അത്‌ലറ്റികോയ്ക്ക് ജയമൊരുക്കിയത്. കോക്കെ ഒരു ഗോള്‍ നേടി. 34 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്.

29ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് അത്‌ലറ്റികോ ലീഡ് നേടിയത്. കിക്കെടുത്ത മൊറാട്ടയ്ക്ക് പിഴച്ചില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൊറാട്ട വീണ്ടും നിറയൊഴിച്ചു. 79ാം മിനിറ്റിലായിരുന്നു മൂന്നാം ഗോള്‍ പിറന്നത്. ഇത്തവോമ കോക്കെ അത്‌ലറ്റികോയ്ക്ക് ജയമുറപ്പിച്ച ഗോള്‍ സമ്മാനിച്ചു.

ഇന്ന് സെല്‍റ്റ വിഗോ, റയല്‍ ബെറ്റിസിനേയും വയാഡോളിഡ് അലാവസിനേയും നേടിരും. ഗ്രാനഡ- വലന്‍സിയ മത്സരം പുലര്‍ച്ചെ 1.30നാണ്.