ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണ വീണ്ടും ഒന്നാംസ്ഥാനത്ത്. റയൽ സോസിഡാഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ബാഴ്‌സ തോൽപ്പിച്ചത്. ബാഴ്‌സ മൈതാനമായ നൗകാമ്പിൽ നടന്ന മത്സരത്തിൽ നായകൻ ലിയോണൽ മെസിയാണ് പെനൽറ്റിയിലൂടെ വിജയഗോൾ നേടിയത്.

ബാഴ്‌സയ്‌ക്ക് 27 കളിയില്‍ 58 പോയിന്‍റാണുള്ളത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് 26 മത്സരത്തില്‍ 56 പോയിന്‍റും

അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡ്-സെവിയ മത്സരം സമനിലയിലായി. ഇരു ടീമും രണ്ട് ഗോളുകള്‍ വീതം നേടി. അത്‌ലറ്റിക്കോയ്‌ക്കായി മൊറാട്ടോയും ഫെലിക്‌സും ഗോളുകള്‍ നേടിയപ്പോള്‍ സെവിയ്യക്കായി ജോങും ഒക്കാമ്പോസും വല ചലിപ്പിച്ചു. 27 കളിയില്‍ 47 പോയിന്‍റുളള സെവിയ്യ മൂന്നാംസ്ഥാനക്കാരാണ്. 45 പോയിന്‍റുള്ള അത്‌ലറ്റിക്കോ അഞ്ചും.